എം എസ് ധോണി ലണ്ടനിലേക്ക്; വിരമിക്കൽ തീരുമാനം പിന്നീട്

ചെന്നൈ സൂപ്പർ കിംഗ്സ് വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എം എസ് ധോണി ലണ്ടനിലേക്ക്; വിരമിക്കൽ തീരുമാനം പിന്നീട്

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണി ലണ്ടനിലേക്ക് പോകാൻ പദ്ധതി. മാംസപേശിക്കേറ്റ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്കാണ് താരം ലണ്ടനിലേക്ക് പോകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമെ ഐപിഎല്ലിൽ നിന്ന് വിരമിക്കിന്നതിൽ ധോണി തീരുമാനമെടുക്കൂ. ചെന്നൈ സൂപ്പർ കിംഗ്സ് വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ധോണിക്ക് ഇപ്പോഴും ക്രിക്കറ്റ് കളിക്കണമെന്നുണ്ട്. പക്ഷേ ഐപിഎല്ലിനിടയിൽ താരം പലപ്പോഴും പരിക്കുകൊണ്ട് വലയുന്നതായി കണ്ടു. ധോണിക്ക് ഇപ്പോൾ പൂർണമായി ശാരീക്ഷമതയില്ല. അത് വീണ്ടെടുക്കാനുള്ള ചികിത്സയ്ക്ക് താരം ലണ്ടനിലേക്ക് പോകാൻ പദ്ധതിയുടന്നതായും ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ പറഞ്ഞു.

എം എസ് ധോണി ലണ്ടനിലേക്ക്; വിരമിക്കൽ തീരുമാനം പിന്നീട്
ബഹുമാനം ചോദിച്ച് വാങ്ങരുത്; എം എസ് ധോണി

ഐപിഎല്ലിൽ ഏഴ് ജയവും ഏഴ് തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ 13 പന്തിൽ നിന്ന് 25 റൺസെടുത്ത് ധോണി പുറത്തായി. ഈ വിക്കറ്റാണ് മത്സരത്തിന്റെ വഴിത്തിരിവായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com