'എല്‍' ആഘോഷത്തിന് അര്‍ത്ഥമുണ്ട്; തുറന്നുപറഞ്ഞ് അഭിഷേക് ശർമ്മ

ഇത് ടീമിന്റെ തീരുമാനമാണെന്നും താരം
'എല്‍' ആഘോഷത്തിന് അര്‍ത്ഥമുണ്ട്; തുറന്നുപറഞ്ഞ് അഭിഷേക് ശർമ്മ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കൂടെ കളിച്ചിരിക്കുകയാണ് അഭിഷേക് ശര്‍മ്മ. പഞ്ചാബ് കിംഗ്‌സിനെതിരെ 28 പന്തില്‍ 66 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിംഗ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ശേഷമുള്ള താരത്തിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് എല്‍ ആകൃതിയില്‍ ഉയര്‍ത്തിയായിരുന്നു താരത്തിന്റെ ആഘോഷം. ഇതിനൊരു അര്‍ത്ഥമുണ്ടെന്നാണ് അഭിഷേക് വ്യക്തമാക്കുന്നത്. എല്‍ എന്നാല്‍ ലൗ. ഞങ്ങള്‍ സ്‌നേഹം വിതരണം ചെയ്യുന്നു. ഇത് ഞങ്ങളുടെ ടീമിന്റെ തീരുമാനമാണെന്നും അഭിഷേക് ശര്‍മ്മ വ്യക്തമാക്കി.

'എല്‍' ആഘോഷത്തിന് അര്‍ത്ഥമുണ്ട്; തുറന്നുപറഞ്ഞ് അഭിഷേക് ശർമ്മ
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനം; മഹേള ജയവര്‍ദ്ധന വരണമെന്ന് ആവശ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിന് നാളെ നിര്‍ണായക ദിനമാണ്. ഒന്നാം ക്വാളിഫയറില്‍ വിജയിച്ച് ഐപിഎല്ലിന്റെ കലാശപ്പോരിലേക്ക് കയറുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com