ചിന്നസ്വാമിയില്‍ ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം
ചിന്നസ്വാമിയില്‍ ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ

ബെംഗളൂരു: ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന നിര്‍ണായകപ്പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ നാലാമനാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ ഇറങ്ങും. പ്ലേ ഓഫ് യോഗ്യത നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ എം എസ് ധോണിയും വിരാട് കോഹ്‌ലിയും മുഖാമുഖം പോരാടാനിറങ്ങുമെന്നതും മത്സരത്തിന്റെ ആവേശം കൂട്ടുന്നു. ആര്‍സിബിയുടെ സ്വന്തം തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‌റൈസേഴ്‌സ് ഹൈദരാബാദ് എന്നീ മൂന്ന് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇന്ന് നടക്കുന്ന ബെംഗളൂരു-ചെന്നൈ മത്സരത്തിലെ വിജയികളാകും നാലാമതായി പ്ലേ ഓഫിലേക്ക് ടിക്കറ്റെടുക്കുക. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റും +0.528 നെറ്റ് റണ്‍റേറ്റുമായി നാലാമതാണ് ചെന്നൈ. അത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുമായി ഏഴാമതുള്ള ബെംഗളൂരുവിന് +0.387 ആണ് നെറ്റ് റണ്‍റേറ്റ്.

ചിന്നസ്വാമിയില്‍ ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ
ബെംഗളൂരു-ചെന്നൈ പോരാട്ടവും മഴ കൊണ്ടുപോവുമോ?; ചിന്നസ്വാമിയിലെ 'യെല്ലോ അലേര്‍ട്ട്' ആർക്ക്?

എതിരാളികളുടെ തട്ടകത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി ചെന്നൈയ്ക്ക് അനുകൂലമാണ്. വിജയം മാത്രം മതി റുതുരാജിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാന്‍. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് കാണണമെങ്കില്‍ ചെന്നൈയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടതുണ്ട്. ആദ്യം ബാറ്റ് ചെയ്താല്‍ 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടന്ന് ആര്‍സിബിയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയൂ. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം.

അതേസമയം മഴ ഭീഷണിയായി ചിന്നസ്വാമിക്ക് മീതെ നില്‍ക്കുന്നിടത്തോളം കഥ മറ്റൊന്നായിരിക്കും. ശനിയാഴ്ച നടക്കുന്ന മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ 15 പോയിന്റുമായി ചെന്നൈ പ്ലേ ഓഫിലേക്ക് മുന്നേറും. അതുകൊണ്ട് തന്നെ വിജയത്തിനും റണ്‍റേറ്റിനുമൊപ്പം മഴയുടെ സ്ഥിതി കൂടി നോക്കിയായിരിക്കും ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രവേശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com