ചിന്നസ്വാമിയില്‍ ഇറങ്ങുന്ന ധോണിയെ ഭയക്കണം; 2019 ഓർമ്മയില്ലേയെന്ന് മുന്‍ താരം

ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് ബെംഗളൂരു- ചെന്നൈ നിര്‍ണായക പോരാട്ടം
ചിന്നസ്വാമിയില്‍ ഇറങ്ങുന്ന ധോണിയെ ഭയക്കണം; 2019 ഓർമ്മയില്ലേയെന്ന് മുന്‍ താരം

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും നിര്‍ണായക മത്സരമായ ബെംഗളൂരു- ചെന്നൈ പോരാട്ടത്തില്‍ സൂപ്പര്‍ താരം എം എസ് ധോണിയുടെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് മുന്‍ താരം വരുണ്‍ ആരോണ്‍. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് മത്സരം. ചിന്നസ്വാമിയില്‍ ധോണി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ടെന്നും ഇനിയുള്ള നിര്‍ണായക പോരാട്ടത്തില്‍ അത് ആവര്‍ത്തിക്കുമെന്നും വരുണ്‍ ആരോണ്‍ അഭിപ്രായപ്പെട്ടു.

'ബെംഗളൂരു- ചെന്നൈ മത്സരം എം എസ് ധോണിയുടെ വെടിക്കെട്ട് ഷോ ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നതിന് ധോണി ചിന്നസ്വാമി സ്‌റ്റേഡിയത്തെ ഇഷ്ടപ്പെടുന്നത് കൊണ്ട് അങ്ങനെ തന്നെ നടക്കും. ചിന്നസ്വാമിയില്‍ അദ്ദേഹം ചില ഐതിഹാസിക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്', താരം പറഞ്ഞു.

ചിന്നസ്വാമിയില്‍ ഇറങ്ങുന്ന ധോണിയെ ഭയക്കണം; 2019 ഓർമ്മയില്ലേയെന്ന് മുന്‍ താരം
ഹൈദരാബാദിലെ മഴ കഴിഞ്ഞു, ഇനി ചിന്നസ്വാമി ചുട്ടുപൊള്ളും; പ്ലേഓഫിലെ നാലാമനാവാന്‍ ചെന്നൈയും ബെംഗളൂരുവും

'2019ല്‍ ബെംഗളൂരുവിനെതിരെ ചെന്നൈ ഒരു റണ്ണിന് പരാജയപ്പെട്ട മത്സരം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ മാത്രം 20-21 റണ്‍സ് അടിച്ചെടുത്ത ധോണിയെ ഞാന്‍ ഒരിക്കലും മറക്കില്ല. അതുകൊണ്ട് തന്നെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്ന ധോണി വളരെ വളരെ അപകടകാരിയാണ്', വരുണ്‍ ആരോണ്‍ കൂട്ടിച്ചേര്‍ത്തു. 2019ല്‍ ആര്‍സിബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 48 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിന് തൊട്ടരികിലെത്തിച്ചിരുന്നു. ഏഴ് സിക്‌സും അഞ്ച് ബൗണ്ടറിയുമാണ് ഏറ്റവും മികച്ച ഫിനിഷറെന്ന് അറിയപ്പെടുന്ന താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വളരെ മികച്ച റെക്കോര്‍ഡാണ് ചെന്നൈയുടെ മുന്‍ നായകന്റെ പേരിലുള്ളത്. ബെംഗളൂരുവിനെതിരെ ചിന്നസ്വാമിയില്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ 125.33 ശരാശരിയിലും 184.31 സ്‌ട്രൈക്ക് റേറ്റിലും 376 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതില്‍ നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com