സഞ്ജുവും സംഘവും ആദ്യം അത്ഭുതപ്പെടുത്തിയിരുന്നു,പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല; വിമര്‍ശിച്ച് ഓസീസ് ഇതിഹാസം

'ഇത് മോശം പ്രകടനം കാഴ്ച വെക്കേണ്ട സമയമല്ല'
സഞ്ജുവും സംഘവും ആദ്യം അത്ഭുതപ്പെടുത്തിയിരുന്നു,പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല; വിമര്‍ശിച്ച് ഓസീസ് ഇതിഹാസം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയവും വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെയും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണ്‍. സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് വഴങ്ങിയത്. ഇപ്പോള്‍ രാജസ്ഥാന്റെ തുടര്‍ പരാജയങ്ങളില്‍ പ്രതികരിക്കുകയാണ് വാട്‌സണ്‍.

'രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. യാതൊരു പോരായ്മയും ഇല്ലാതെയായിരുന്നു അവരുടെ കുതിപ്പ്. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവരുടെ താളം നഷ്ടപ്പെട്ടു. ടീമില്‍ ആരും തന്നെ മത്സരത്തിന് തയ്യാറായിരുന്നില്ലെന്നാണ് തോന്നിയത്. ടീമംഗങ്ങളെ എല്ലാവരെയും പോരാട്ടത്തിന് സജ്ജരാക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. എന്നാല്‍ ആവേശ് ഖാനും റിയാന്‍ പരാഗിനുമപ്പുറം മറ്റൊരു താരവും നന്നായി കളിച്ചില്ല. എല്ലാവരും നിരാശപ്പെടുത്തി', വാട്‌സണ്‍ കുറ്റപ്പെടുത്തി.

സഞ്ജുവും സംഘവും ആദ്യം അത്ഭുതപ്പെടുത്തിയിരുന്നു,പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല; വിമര്‍ശിച്ച് ഓസീസ് ഇതിഹാസം
ജയിക്കാന്‍ മറന്ന് സഞ്ജുപ്പട, തുടർച്ചയായ നാലാം പരാജയം; ഗുവാഹത്തിയില്‍ 'പഞ്ചാബ് കിങ്സ്'

'ഇത് മോശം പ്രകടനം കാഴ്ച വെക്കേണ്ട സമയമല്ല. പ്ലേ ഓഫിലേക്ക് കയറുന്നതിന് മുന്നേ കുറച്ച് നല്ല പ്രകടനം നടത്തി ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. പക്ഷേ ടീം മറ്റൊരു ദിശയിലേക്കാണ് പോകുന്നത്. റോയല്‍സിനും അവരുടെ ആരാധകര്‍ക്കും ഇതല്ല വേണ്ടത്', വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com