റബാദയും നാട്ടിലേക്ക് മടങ്ങി; സഞ്ജുവിന്റെ രാജസ്ഥാനെ നേരിടുന്ന പഞ്ചാബിന് വലിയ തിരിച്ചടി

ബുധനാഴ്ച വൈകിട്ട് 7.30നാണ് രാജസ്ഥാന്‍- പഞ്ചാബ് മത്സരം
റബാദയും നാട്ടിലേക്ക് മടങ്ങി; സഞ്ജുവിന്റെ രാജസ്ഥാനെ നേരിടുന്ന പഞ്ചാബിന് വലിയ തിരിച്ചടി

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാനെ നേരിടാനൊരുങ്ങുന്ന പഞ്ചാബ് കിങ്‌സിന് വലിയ തിരിച്ചടി. പഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങി. ഇതോടെ അവസാന രണ്ട് മത്സരങ്ങളില്‍ റബാദയുടെ സേവനം പഞ്ചാബിന് ലഭ്യമാകില്ല.

റബാദയ്ക്ക് കാലിന് ചെറിയ പരിക്കുണ്ടെന്നും ചികിത്സയ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചെന്നും സിഎസ്എ (ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക) അറിയിച്ചു. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിനെ താരത്തിന്റെ പരിക്ക് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സിഎസ്എ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജൂണ്‍ മൂന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് മത്സരം.

ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റാണ് പഞ്ചാബ് കിങ്‌സിന് വേണ്ടി റബാദ വീഴ്ത്തിയത്. പഞ്ചാബ് കിങ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പുറത്തായിരുന്നു. ഗുവാഹത്തിയിലെ ബര്‍സപാര സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച വൈകിട്ട് 7.30നാണ് രാജസ്ഥാന്‍- പഞ്ചാബ് മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com