എട്ടിൽ ഏഴ് തോൽവി, പിന്നീട് തുടർച്ചയായ വിജയങ്ങൾ; റോയൽ തിരിച്ചു വരവിൽ പ്ളേ ഓഫ് കടക്കുമോ ആർസിബി

മൂ​ന്നാ​ഴ്ച മു​മ്പ് കൊ​ൽ​ക്ക​ത്ത​ക്ക് മു​ന്നി​ൽ ബെംഗളൂരു തോറ്റ് മടങ്ങുമ്പോൾ ടീമി​ന​ത് എ​ട്ടു ക​ളി​കളിൽ നിന്നുള്ള ഏ​ഴാം തോ​ൽ​വി​യാ​യി​രു​ന്നു
എട്ടിൽ ഏഴ് തോൽവി, പിന്നീട് തുടർച്ചയായ വിജയങ്ങൾ; 
റോയൽ തിരിച്ചു വരവിൽ പ്ളേ ഓഫ് കടക്കുമോ ആർസിബി

ബെംഗളുരു: മൂ​ന്നാ​ഴ്ച മു​മ്പ് കൊ​ൽ​ക്ക​ത്ത​ക്ക് മു​ന്നി​ൽ ബെംഗളൂരു തോറ്റ് മടങ്ങുമ്പോൾ ടീ​മി​ന​ത് എ​ട്ടു ക​ളി​ൽ നിന്നുള്ള ഏ​ഴാം തോൽ​വി​യാ​യി​രു​ന്നു. പത്ത് ടീ​മു​ക​ള​ട​ങ്ങി​യ പ​ട്ടി​ക​യി​ൽ അ​വസാ​ന​ക്കാ​രാ​യി നി​ന്ന ടീ​മി​ന് ഇ​നി​യെ​ത്ര ശ്ര​മി​ച്ചാ​ലും ഒ​രു തി​രി​ച്ചു​വ​ര​വ് ന​ട​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ വെ​ടി​ക്കെ​ട്ട് തീ​ർ​ക്കേ​ണ്ട മാ​ക്സ്വെ​ൽ മങ്ങിയതും ടീമിന് തിരിച്ചടിയായി. മറ്റൊരു ഓ​സീ​സ് ഓ​ൾ​റൗ​ണ്ട​റായ കാമറൂൺ ഗ്രീ​നും ഫോ​മി​ലെ​ത്താ​ൻ പാ​ടു​പെ​ട്ടു. പ​വ​ർപ്ളേഓ​വ​റു​ക​ളി​ൽ മെല്ലെ കളിക്കുന്നുവെന്ന ആരോപണവുമായി കോഹ്‌ലിക്കെതിരെയും ആരാധകർ രംഗത്തെത്തി.

ഈ വീ​ഴ്ച​ക​ൾ​ക്ക് എല്ലാം മുന്നിൽ തന്ത്രം മറന്ന നായകനെ പോലെയായി ഫാ​ഫ് ഡു ​പ്ല​സി. കോ​ച്ച് ആ​ൻ​ഡി ഫ്ല​വ​റി​നെ​തി​രെയും എതിർപ്പുകളുയർന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച നിരായുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്തതും പത്ത് സീസണുകൾ കളിച്ചിട്ടും കിരീടമില്ലാത്തതും ബെംഗളൂരു ആരാധകരെ മനോ വിഷമത്തിലാക്കി. അ​തു​ക​ഴി​ഞ്ഞ് നാ​ളു​ക​ൾ പി​ന്നി​ട്ട് ടീം ​ക​ളി​ച്ച മ​ത്സ​ര​ങ്ങ​ൾ 13ലെ​ത്തു​മ്പോ​ൾ ചി​ത്ര​മാ​കെ മാ​റി​.

ബെംഗളുരുവിന്റെ ഇനിയുള്ള സാധ്യതകൾ

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് എ​ന്ന ഫേവ​റി​റ്റു​ക​ളെ മാ​റ്റി​നി​ർ​ത്തി പ്ലേഓ​ഫി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ന്ന നാ​ലാം ടീ​മാ​യി ബെംഗളുരു മാ​റു​മോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​ക്കെ​തി​രെ 47 റ​ൺ​സി​ന് വി​ജ​യം പി​ടി​ച്ച ടീം ​പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ഡ​ൽ​ഹി, ലഖ്‌നൗ എ​ന്നീ ക​രു​ത്ത​രെ റ​ൺ​റേ​റ്റി​ൽ ക​ട​ന്നാ​യി​രു​ന്നു സ്ഥാ​ന​ക്ക​യ​റ്റം. ഇനി വരുന്ന ചെന്നൈക്കെതിരെയുള്ള ബെംഗളുരുവിന്റെ മത്സരം ഐപിഎല്ലിലെ ഈ സീസണിലെ പ്ളേ ഓഫിലേക്കുള്ള 'നോ​ക്കൗ​ട്ടാ’​യി കൂടി മാറും. റ​ൺ​​റേ​റ്റി​ലും ടീം ​മു​ന്നി​ലെ​ത്തേണ്ടതുണ്ട്. കൂടെ ലഖ്‌നൗ ഒ​രു ക​ളി തോ​ൽ​ക്കുകയും വേണം. എ​ന്നാ​ൽ, ഹൈ​ദ​രാ​ബാ​ദ് ര​ണ്ടു കളി​യും തോ​റ്റാ​ൽ ചെ​ന്നൈ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​നും പ്ലേ ഓഫിലേക്ക് സാ​ധ്യ​ത​യു​ണ്ട്.

എട്ടിൽ ഏഴ് തോൽവി, പിന്നീട് തുടർച്ചയായ വിജയങ്ങൾ; 
റോയൽ തിരിച്ചു വരവിൽ പ്ളേ ഓഫ് കടക്കുമോ ആർസിബി
ഇത് 'ഗംഭീര' കൊല്‍ക്കത്ത; ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിച്ച് നൈറ്റ് റൈഡേഴ്‌സ്‌

Related Stories

No stories found.
logo
Reporter Live
www.reporterlive.com