ആര്‍സിബിക്കും തിരിച്ചടി; ബട്‌ലറിന് പിന്നാലെ മറ്റു രണ്ട് ഇംഗ്ലീഷ് താരങ്ങളും നാട്ടിലേക്ക് മടങ്ങി

നേരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ലറും നാട്ടിലേക്ക് മടങ്ങിയിരുന്നു
ആര്‍സിബിക്കും തിരിച്ചടി; ബട്‌ലറിന് പിന്നാലെ മറ്റു രണ്ട് ഇംഗ്ലീഷ് താരങ്ങളും നാട്ടിലേക്ക് മടങ്ങി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍വിജയങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും തിരിച്ചടി. ആര്‍സിബിയുടെ ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്ലിയും വില്‍ ജാക്‌സും നാട്ടിലേക്ക് മടങ്ങി. ടി20 ലോകകപ്പിന് മുന്നോടിയായാണ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.

സീസണിലെ 13 മത്സരങ്ങളില്‍ ആറ് വിജയവുമായി നിലവില്‍ അഞ്ചാമതാണ് റോയല്‍ ചലഞ്ചേഴ്‌സ്. ചെന്നൈയ്ക്കെതിരായ അവസാന മത്സരത്തില്‍ റീസ് ടോപ്ലിയുടെയും വില്‍ ജാക്‌സിന്റെയും സേവനം ആര്‍സിബിക്ക് ലഭ്യമാകില്ല. നേരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ലറും നാട്ടിലേക്ക് മടങ്ങിയിരുന്നു.

ആര്‍സിബിക്കും തിരിച്ചടി; ബട്‌ലറിന് പിന്നാലെ മറ്റു രണ്ട് ഇംഗ്ലീഷ് താരങ്ങളും നാട്ടിലേക്ക് മടങ്ങി
സഞ്ജുവിനും സംഘത്തിനും കനത്ത തിരിച്ചടി; ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

ലോകകപ്പിന് മുന്നോടിയായി പാകിസ്താനെതിരെ നാല് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീമംഗങ്ങളെ നേരത്തെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്. മെയ് 22നാണ് പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടി20 മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com