ടോട്ടനത്തെ വീഴ്ത്തി; പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍

മുഹമ്മദ് സലാ റെഡ്സിന് വേണ്ടി ആദ്യ ഗോള്‍ നേടി
ടോട്ടനത്തെ വീഴ്ത്തി; പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് റെഡ്‌സ് സ്വന്തമാക്കിയത്. ഒരു പരാജയത്തിനും സമനിലയ്ക്കും ശേഷമുള്ള ലിവര്‍പൂള്‍ വിജയമാണിത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. 16-ാം മിനിറ്റില്‍ മുഹമ്മദ് സലാ ചെമ്പടയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. സീസണില്‍ സലായുടെ 25-ാം ഗോളാണിത്. ആദ്യ പകുതിയുടെ അവസാനം ആന്‍ഡ്രൂ റോബേര്‍ട്‌സണിലൂടെ ലീഡ് ഇരട്ടിയാക്കാന്‍ ലിവര്‍പൂളിന് സാധിച്ചു.

ടോട്ടനത്തെ വീഴ്ത്തി; പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍
ഫൈവ് സ്റ്റാര്‍ ചെല്‍സി; വെസ്റ്റ് ഹാമിനെതിരെ വമ്പന്‍ വിജയം, യുണൈറ്റഡിനെ മറികടന്ന് ഏഴാമത്

50-ാം മിനിറ്റില്‍ കോഡി ഗാക്‌പോയിലൂടെയും 59-ാം മിനിറ്റില്‍ ഹാര്‍വേ എല്ലിയോട്ടിലൂടെയും ലിവര്‍പൂള്‍ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ടോട്ടനം തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 77-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ്-മിനും ലക്ഷ്യം കണ്ടെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

സീസണില്‍ ലിവര്‍പൂളിന്റെ 23-ാം വിജയമാണിത്. വിജയത്തോടെ റെഡ്‌സിന് 36 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റായി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ലിവര്‍പൂള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com