'ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്'; തുറന്നുപറഞ്ഞ് സുനില്‍ നരെയ്ന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വെടിക്കെട്ട് പ്രകടനമാണ് നരെയ്ന്‍ കാഴ്ചവെച്ചത്
'ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്'; തുറന്നുപറഞ്ഞ് സുനില്‍ നരെയ്ന്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലാണ് കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം സമ്മാനിച്ചിരുന്നു. 39 പന്തില്‍ 81 റണ്‍സെടുത്ത നരെയന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് 235 റണ്‍സെന്ന ഹിമാലയന്‍ ടോട്ടല്‍ സമ്മാനിച്ചത്. ഏഴ് സിക്സും ആറ് ബൗണ്ടറിയുമാണ് നരെയ്‌ന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

'ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്'; തുറന്നുപറഞ്ഞ് സുനില്‍ നരെയ്ന്‍
വണ്ടര്‍ ക്യാച്ചുമായി ബോള്‍ ബോയ്; സാക്ഷാല്‍ ജോണ്ടി റോഡ്‌സിനെ പോലും ഫാനാക്കി, വൈറല്‍

ഇപ്പോള്‍ തന്റെ ബാറ്റിങ് പ്രകടനത്തിന്റെ രഹസ്യം തുറന്നുപറയുകയാണ് സുനില്‍ നരെയ്ന്‍. 'ഏറ്റവും പ്രധാനപ്പെട്ടത് പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിക്കുക എന്നതാണ്. സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ പിന്തുണ ലഭിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ ശക്തി എവിടെയാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ചില സമയങ്ങളില്‍ അത് പ്രാവര്‍ത്തികമാകും, ചിലപ്പോള്‍ അത് നടക്കുകയുമില്ല', പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പ്രതികരിക്കവേ നരെയ്ന്‍ പറഞ്ഞു.

'ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്'; തുറന്നുപറഞ്ഞ് സുനില്‍ നരെയ്ന്‍
ഏകാനയില്‍ ലഖ്‌നൗവിനെ എറിഞ്ഞൊതുക്കി; സഞ്ജുപ്പടയെ മറികടന്ന് കൊല്‍ക്കത്ത ഒന്നാമത്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 98 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാമതെത്താനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു. 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗവിനെ 137 റണ്‍സിന് കൊല്‍ക്കത്ത എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സ് അടിച്ചുകൂട്ടിയത്. ഏകാന സ്റ്റേഡിയത്തിലെ റെക്കോര്‍ഡ് സ്‌കോറാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com