അന്ന് ശ്രീഭായി പറഞ്ഞു, ഈ പയ്യന് ഒരവസരം കൊടുക്കാം; സഞ്ജു സാംസൺ

'സത്യത്തിൽ ശ്രീഭായ് അത് വെറുതെ ഒന്ന് തള്ളിയതാണ്.'
അന്ന് ശ്രീഭായി പറഞ്ഞു, ഈ പയ്യന് ഒരവസരം കൊടുക്കാം; സഞ്ജു സാംസൺ

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലേക്കുള്ള തന്റെ വരവിനെ ഓർത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിലേക്ക് താൻ എത്തിയതിന് പിന്നിൽ മലയാളി സഹതാരം ശ്രീശാന്ത് ആണെന്ന് പറയുകയാണ് സഞ്ജു. രാജസ്ഥാൻ റോയൽസിന്റെ ഒരു മത്സരത്തിനിടെ രാഹുൽ ദ്രാവിഡിനോട് ശ്രീശാന്ത് തന്റെ കാര്യം അവതരിപ്പിച്ചു.

കേരളത്തിൽ‌ ഒരു പയ്യനുണ്ട്. ഒരു പ്രാദേശിക ടൂർണമെന്റിൽ ആറ് പന്തിൽ ആറ് സിക്സ് നേടി. സത്യത്തിൽ ശ്രീഭായ് അത് വെറുതെ ഒന്ന് തള്ളിയതാണ്. നമ്മുക്ക് ആ പയ്യന് ഒരവസരം നൽകാം. പിന്നാലെ തനിക്ക് അവസരം ലഭിച്ചു. അതിൽ താൻ ബാറ്റ് ചെയ്യുന്നത് കണ്ട് ദ്രാവിഡ് സാറിന് ഇഷ്മായെന്നും സഞ്ജു വ്യക്തമാക്കി.

അന്ന് ശ്രീഭായി പറഞ്ഞു, ഈ പയ്യന് ഒരവസരം കൊടുക്കാം; സഞ്ജു സാംസൺ
ജോഷ്വ ലിറ്റിൽ; ഐപിഎല്ലിലെ ഐറിഷ് വസന്തം

2013ൽ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി. 11 വർഷത്തിൽ ഒരിക്കൽ മാത്രമാണ് മലയാളി താരത്തിന് രാജസ്ഥാൻ വിട്ടുപുറത്തുപോകേണ്ടി വന്നത്. 2016, 2017 സീസണിൽ രാജസ്ഥാൻ ഐപിഎല്ലിൽ നിന്ന് വിലക്ക് നേരിട്ടപ്പോൾ സഞ്ജു ഡൽഹി ടീമിനൊപ്പമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com