'മുഹമ്മദ് ഷമി ഉണ്ടായിരുന്നെങ്കിൽ...'; തുറന്നുപറഞ്ഞ് ഡേവിഡ് മില്ലർ

ശുഭ്മൻ ഗില്ലിനെ പ്രശംസിക്കാനും താരം മറന്നില്ല.

dot image

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മോശം പ്രകടനം തുടരുകയാണ്. സീസണിൽ 11 മത്സരങ്ങൾ പിന്നിടുമ്പോൾ നാലിൽ മാത്രമാണ് ഗുജറാത്തിന് വിജയിക്കാനായത്. 2022ൽ ചാമ്പ്യന്മാരും 2023ൽ ഫൈനലിസ്റ്റുകളുമാണ് ശുഭ്മൻ ഗിൽ നയിക്കുന്ന ടീം. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സിനോടും ഗുജറാത്ത് പരാജയപ്പെട്ടു. പിന്നാലെ മുഹമ്മദ് ഷമിയുടെ അഭാവം തുറന്നുപറയുകയാണ് ഡേവിഡ് മില്ലർ.

പവർപ്ലേയിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് ഷമി. വിക്കറ്റെടുക്കാനും റൺറേറ്റ് കുറച്ചുനിർത്താനും ഷമിക്ക് സാധിക്കും. താരത്തിന്റെ അഭാവത്തിൽ പവർപ്ലേയിൽ ഗുജറാത്ത് വലിയ തിരിച്ചടികൾ നേരിടുന്നതായും മില്ലർ പറഞ്ഞു. ശുഭ്മൻ ഗില്ലിനെ പ്രശംസിക്കാനും താരം മറന്നില്ല.

സച്ചിനെയും ദ്രാവിഡിനെയും കണ്ടുപഠിക്കൂ; ഗില്ലിന് സെവാഗിന്റെ ഉപദേശം

മികച്ച താരമാണ് ഗിൽ. പക്ഷേ ഒരു യുവതാരമെന്ന നിലയിൽ ഗിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. നായക സ്ഥാനത്ത് നിന്നുകൊണ്ട് താരം ടീമിനായി ഒരുപാട് ശ്രമിക്കുന്നുണ്ട്. കൂടുതൽ വലിയ താരമായി ഗിൽ മാറുന്നതിന് ഇനി അധിക ദിവസം ഉണ്ടാകില്ലെന്നും മില്ലർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image