കൊല്ക്കത്തയെ എറിഞ്ഞിടാന് മായങ്ക് യാദവില്ല; ഏകാനയില് ലഖ്നൗവിന് ടോസ്

സൂപ്പര് ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം

dot image

ലഖ്നൗ: ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിങ്. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റന് കെ എല് രാഹുല് ഫീല്ഡിങ് തിരഞ്ഞെടുത്തു. സൂപ്പര് ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം.

ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങുന്നത്. പേസ് സെന്സേഷന് മായങ്ക് യാദവിന് പകരം യഷ് താക്കൂര് ടീമിലെത്തി. പരിക്കാണ് യുവതാരത്തിന് തിരിച്ചടിയായത്. അതേസമയം കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡില് മാറ്റമില്ല.

ധരംശാലയില് 'വിസിലടി'; ജഡേജയുടെ ഓള്റൗണ്ട് മികവില് ചെന്നൈയ്ക്ക് നിര്ണായകവിജയം

ലഖ്നൗ സൂപ്പർ ജയൻ്റ്സ്: കെ എൽ രാഹുൽ (ക്യാപ്റ്റന്/വിക്കറ്റ് കീപ്പര്), മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ, ആഷ്ടൺ ടർണർ, ആയുഷ് ബഡോണി, ക്രുനാൽ പാണ്ഡ്യ, രവി ബിഷ്നോയ്, നവീൻ-ഉൽ-ഹഖ്, മൊഹ്സിൻ ഖാൻ, യാഷ് താക്കൂർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റന്), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ

dot image
To advertise here,contact us
dot image