മുംബൈ ഇന്ത്യൻസിൽ പ്രാധാന്യം വ്യക്തിപ്രകടനങ്ങൾക്ക്, ഇത് മനഃപൂർവ്വം ചെയ്തത്; മൈക്കൽ ക്ലാർക്ക്

'ടൂർണമെന്റ് വിജയിക്കണമെങ്കിൽ ടീം പ്രകടനത്തെയാണ് ആശ്രയിക്കേണ്ടത്.'

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും മോശം പ്രകടനമാണ് നടത്തുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിനോടും മുൻ ചാമ്പ്യന്മാർ പരാജയപ്പെട്ടു. പിന്നാലെ ടീമിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഓസ്ട്രേലിയയെ ലോകകപ്പ് ജേതാക്കളാക്കിയ നായകൻ മൈക്കൽ ക്ലാർക്ക്. മികച്ച താരങ്ങൾ എങ്ങനെയാണ് ഇത്ര മോശം പ്രകടനം നടത്തുന്നതെന്നാണ് മുൻതാരത്തിന്റെ ചോദ്യം.

മുംബൈ ഇന്ത്യൻസ് ഇത്ര മോശം പ്രകടനം നടത്തുന്നതിൽ തനിക്ക് സംശയം തോന്നുന്നു. ടീമിന് പുറത്ത് നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയില്ല. പക്ഷേ നല്ല താരങ്ങൾ മോശമായി കളിക്കുകയാണ്. ഒരുപക്ഷേ ഡ്രെസിംഗ് റൂമിൽ താരങ്ങൾ തമ്മിൽ ഭിന്നിപ്പ് ഉണ്ടാകും. ഒരുപക്ഷേ അവർ ഒരു ടീമായി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും ക്ലാർക്ക് പറഞ്ഞു.

ബുംറ ഇല്ലാതെ കഴിഞ്ഞ തവണ പ്ലേ ഓഫിലെത്തി; ഹാർദ്ദിക്കിനെതിരെ ഇർഫാൻ പഠാൻ

വ്യക്തിപരമായ പ്രകടനങ്ങൾക്കാണ് താരങ്ങൾ ശ്രമിക്കുന്നത്. രോഹിത് ശർമ്മയും ഹാർദ്ദിക്ക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അതിനായി മാത്രമാണ് ശ്രമിക്കുന്നത്. ടൂർണമെന്റ് വിജയിക്കണമെങ്കിൽ ടീം പ്രകടനത്തെയാണ് ആശ്രയിക്കേണ്ടത്. അവരുടെ ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടായില്ല. ഒരുപക്ഷേ കാര്യങ്ങൾ മാറിവരുമെന്ന് കരുതാമെന്നും ക്ലാർക്ക് വ്യക്തമാക്കി.

dot image
To advertise here,contact us
dot image