ടി20 ലോകകപ്പിൽ റിഷഭ് പന്തിനൊപ്പം ഈ താരം വിക്കറ്റ് കീപ്പറാകാൻ സാധ്യത; റിപ്പോർട്ട്

റിഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.
ടി20 ലോകകപ്പിൽ റിഷഭ് പന്തിനൊപ്പം ഈ താരം വിക്കറ്റ് കീപ്പറാകാൻ സാധ്യത; റിപ്പോർട്ട്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ സംഘം ഇന്ന് യോ​ഗം ചേർന്നേക്കും. ഇന്ത്യൻ ടീം മുഖ്യ സെലക്ടർ അജിത് അഗാർക്കർ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. ലോകകപ്പിനുള്ള ടീമിൽ ആരാണ് വിക്കറ്റ് കീപ്പർ എന്നാതാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ ചർച്ചകൾ.

വാഹനാപകടത്തിന് ശേഷം കളത്തിൽ തിരികെയെത്തിയ റിഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. പന്തിനൊപ്പം കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോ​ഗിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ശിവം ദൂബെയും ഇന്ത്യൻ ടീമിലേക്കെത്തുമെന്ന് സൂചനകളുണ്ട്. ബിസിസിഐ വൃത്തങ്ങളുടെ പേരിൽ വാർത്താ ഏജൻസിയായി എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടി20 ലോകകപ്പിൽ റിഷഭ് പന്തിനൊപ്പം ഈ താരം വിക്കറ്റ് കീപ്പറാകാൻ സാധ്യത; റിപ്പോർട്ട്
ഐപിഎൽ മത്സരശേഷം ഉറങ്ങുന്നത് മൂന്ന് മണിക്ക്; മികവിന്റെ രഹസ്യം വെളിപ്പെടുത്തി ധോണി

ഐപിഎൽ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 371 റൺസാണ് പന്ത് ഇതുവരെ നേടിയിരിക്കുന്നത്. കെ എൽ രാഹുലിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 378 റൺസുമുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 311 റൺസാണ് ശിവം ദൂബെയുടെ സമ്പാദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com