രാജസ്ഥാൻ റോയൽസിന്റെ പ്രൊഫൈലിൽ സേർച്ച് ചെയ്യൂ; ജയ്സ്വാളിന് പിന്തുണയുമായി ടീം

ഉമേഷ് യാദവിനെ സ്കൂപ്പിന് ശ്രമിച്ച ജയ്സ്വാളിന് പിഴച്ചു
രാജസ്ഥാൻ റോയൽസിന്റെ പ്രൊഫൈലിൽ സേർച്ച് ചെയ്യൂ; ജയ്സ്വാളിന് പിന്തുണയുമായി ടീം

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യശസ്വി ജയ്സ്വാൾ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ടോടെ താരം ബാറ്റിം​ഗ് തുടങ്ങി. എന്നാൽ വേ​ഗത്തിൽ തന്നെ ജയ്സ്വാളിന്റെ വെടിക്കെട്ടിന് അവസാനമായി. ഉമേഷ് യാദവിനെ സ്കൂപ്പിന് ശ്രമിച്ച ജയ്സ്വാളിന് പിഴച്ചു.

വിക്കറ്റ് കീപ്പർ മാത്യൂ വേഡ് അന്തരീക്ഷത്തിൽ ഉയർന്ന് ചാടി ഒരു തകർപ്പൻ ക്യാച്ചിലൂടെ ജയ്സ്വാളിനെ പിടികൂടി. 19 പന്തിൽ 24 റൺസുമായി ജയ്സ്വാൾ മടങ്ങി. അ‍ഞ്ച് ഫോറുകൾ ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. പിന്നാലെ മോശം ഫോമിലും ജയ്സ്വാളിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് രംഗത്തെത്തി.

രാജസ്ഥാൻ റോയൽസിന്റെ പ്രൊഫൈലിൽ സേർച്ച് ചെയ്യൂ; ജയ്സ്വാളിന് പിന്തുണയുമായി ടീം
റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്‌സ്‌വെല്‍

രാജസ്ഥാൻ റോയൽസിന്റെ പ്രൊഫൈലിൽ ജയ്സ്വാൾ എന്ന് സേർച്ച് ചെയ്യു. പിന്നെ താഴേയ്ക്ക് സ്ക്രോൾ ചെയ്ത് നോക്കു. എന്തുകൊണ്ട് ജയ്സ്വാളിനെ നിലനിർത്തുന്നുവെന്ന് അപ്പോൾ മനസിലാകുമെന്ന് രാജസ്ഥാൻ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com