
വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. 106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്. എങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം പന്ത് 55 റൺസെടുത്തു.
അതിൽ ഒരു സിക്സ് കണ്ണടച്ചാണ് പന്ത് അതിർത്തി കടത്തിയത്. ഡൽഹി ബാറ്റിംഗിന്റെ 12-ാം ഓവറിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൂപ്പർ സിക്സ് ഉണ്ടായത്. ഓവർ എറിയാനെത്തിയ വെങ്കിടേഷ് അയ്യരിനെ ആദ്യ ബോളിൽ റിഷഭ് പന്ത് നാല് റൺസ് അടിച്ചു. രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് നേടി.
ലഖ്നൗ ഒളിപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിരNo look Pant 🫨#IPLonJioCinema #TATAIPL #DCvKKR pic.twitter.com/OLhLl28aAn
— JioCinema (@JioCinema) April 3, 2024
മൂന്നാം ബോളിലാണ് പന്തിന്റെ അത്ഭുതപ്പെടുത്തുന്ന സിക്സ് ഉണ്ടായത്. സ്കൂപ്പ് മാത്രകയിലുള്ള പന്തിന്റെ ഷോട്ട് ഫൈൻ ലെഗിൽ അതിർത്തിക്കപ്പുറം കടന്നു. പന്തിന്റെ സിക്സ് കണ്ട കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ എണീറ്റ് നിന്നാണ് കൈയ്യടിച്ചത്. അടുത്ത മൂന്ന് പന്തിലും വെങ്കിടേഷ് അയ്യറിനെ പന്ത് ബൗണ്ടറി കടത്തി. ഈ ഓവറിൽ വെങ്കിടേഷ് അയ്യറിനെതിരെ 28 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്.