കോഹ്ലി 100 നോട്ട് ഔട്ട് @ചിന്നസ്വാമി; ലഖ്നൗവിനെതിരായ മത്സരത്തില് റോയല് റെക്കോര്ഡ്

ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തോടെയാണ് താരം നാഴികകല്ല് പിന്നിട്ടത്

dot image

ബെംഗളൂരു: റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില് തകര്പ്പന് റെക്കോര്ഡിട്ട് സൂപ്പര് താരം വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തില് 100 ട്വന്റി20 മത്സരമെന്ന നേട്ടമാണ് ബെംഗളൂരു മുന് ക്യാപ്റ്റന് സ്വന്തമാക്കിയത്. ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തോടെയാണ് താരം നാഴികകല്ല് പിന്നിട്ടത്.

ചിന്നസ്വാമിയില് 99 മത്സരങ്ങളില് നിന്ന് 3276 റണ്സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില് ഒരു കളിക്കാരന് നേടുന്ന ഏറ്റവും ഉയര്ന്ന റണ്സാണിത്. 141.75 സ്ട്രെക്ക് റേറ്റില് 39.95 ശരാശരിയിലാണ് കോഹ്ലിയുടെ ഈ നേട്ടം. നാല് സെഞ്ച്വറികളും 25 അര്ധസെഞ്ചുറികളും ഉള്പ്പെടുന്നതാണ് വേദിയിലെ മുന് ഇന്ത്യന് ക്യാപ്റ്റന്റെ പ്രകടനം.

ക്യാപ്റ്റന് രാഹുല് റിട്ടേണ്സ്; ചിന്നസ്വാമിയില് ആര്സിബിക്ക് ടോസ്, ലഖ്നൗവിനെ ബാറ്റിങ്ങിനയച്ചു

വിരാട് കോഹ്ലിയുടെ ഏറ്റവും ഉയര്ന്ന ഐപിഎല് സ്കോര് നേടിയതും ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. 2016 സീസണില് കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില് 50 പന്തുകളില് നിന്ന് നേടിയ 113 റണ്സാണ് കോഹ്ലിയുടെ ഏറ്റവും ഉയര്ന്ന ഐപിഎല് സ്കോര്.

dot image
To advertise here,contact us
dot image