റിയാൻ പരാഗ് സൂര്യകുമാറിനെ ഓർമിപ്പിക്കുന്നു; ഷെയ്ൻ ബോണ്ട്

കൂടുതൽ വിജയങ്ങൾ നേടുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യമെന്നും ബോണ്ട്
റിയാൻ പരാഗ് സൂര്യകുമാറിനെ ഓർമിപ്പിക്കുന്നു; ഷെയ്ൻ ബോണ്ട്

ജയ്പൂർ: ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാ​ഗ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോൾതന്നെ താരം രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിലും പരാ​ഗ് മുന്നിലാണ്. ഇപ്പോൾ പരാ​ഗിനെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ ബൗളിം​ഗ് പരിശീലകൻ ഷെയ്ൻ ബോണ്ട്.

ചെറുപ്രായത്തിൽ തന്നെ സൂര്യകുമാർ ക്രിക്കറ്റ് താരമായി പക്വത നേടി. ഇപ്പോൾ റിയാൻ പരാ​ഗിലും താൻ അതു തന്നെ കാണുന്നു. ഏറെ കഴിവുള്ള താരമാണ് പരാ​ഗെന്നും ഷെയ്ൻ ബോണ്ട് പ്രതികരിച്ചു. ടൂർണമെന്റിൽ കൂടുതൽ വിജയങ്ങൾ നേടുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യമെന്നും ബോണ്ട് കൂട്ടിച്ചേർത്തു.

റിയാൻ പരാഗ് സൂര്യകുമാറിനെ ഓർമിപ്പിക്കുന്നു; ഷെയ്ൻ ബോണ്ട്
ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെയാണ്. എപ്രിൽ ആറിന് രാത്രി 7.30നാണ് മത്സരം. ജയ്പൂരിലെ സ്വന്തം സ്റ്റേഡിയത്തിൽ കളിക്കുന്നതിന്റെ മുൻതൂക്കം രാജസ്ഥാന് ലഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com