ടോസ് നേടി ഫീല്‍ഡിംഗിനിറങ്ങി; വാങ്കഡെയില്‍ മുംബൈയെ പിടിച്ചുകെട്ടി സഞ്ജുപ്പട

നാല് താരങ്ങള്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായത്.
ടോസ് നേടി ഫീല്‍ഡിംഗിനിറങ്ങി; വാങ്കഡെയില്‍ മുംബൈയെ പിടിച്ചുകെട്ടി സഞ്ജുപ്പട

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. ട്രെന്റ് ബോള്‍ട്ടും യൂസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, 32 റണ്‍സെടുത്ത തിലക് വര്‍മ്മ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറിലാണ് മുംബൈ ആദ്യ ഇന്നിം​ഗ്സ് അവസാനിപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗിനിറങ്ങി. വാങ്കഡെയില്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ഞെട്ടിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ഫീല്‍ഡിംഗിനിറങ്ങി; വാങ്കഡെയില്‍ മുംബൈയെ പിടിച്ചുകെട്ടി സഞ്ജുപ്പട
'ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം, എൻ്റെ മികവ് കാണാതെ പോകരുത്' ഖലീൽ അഹമ്മദ്

രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി. ഇരുവര്‍ക്കും റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ഡഗ് ഔട്ടിലേക്ക് മുംബൈ നിരയുടെ ഘോഷയാത്ര. നാല് താരങ്ങള്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായത്. ടിം ഡേവിഡ് 17ഉം നന്ദ്ര ബര്‍ഗര്‍ 16ഉം റണ്‍സെടുത്തു. രാജസ്ഥാനായി നന്ദ്ര ബര്‍ഗര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com