'ബൗണ്ടറി ലൈനിന് പുറത്തുള്ള മത്സരത്തിനാണ് കാത്തിരിക്കുന്നത്‌'; കോഹ്‌ലി- ഗംഭീര്‍ വിഷയത്തില്‍ മുന്‍താരം

ഐപിഎല്ലില്‍ ബെംഗളൂരു- കൊല്‍ക്കത്ത മത്സരം വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടമായാണ് കണക്കാക്കാറുള്ളത്
'ബൗണ്ടറി ലൈനിന് പുറത്തുള്ള മത്സരത്തിനാണ് കാത്തിരിക്കുന്നത്‌'; കോഹ്‌ലി- ഗംഭീര്‍ വിഷയത്തില്‍ മുന്‍താരം

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. ഐപിഎല്ലില്‍ ബെംഗളൂരു- കൊല്‍ക്കത്ത മത്സരം വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടമായാണ് കണക്കാക്കാറുള്ളത്. ചിരവൈരികളായ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഗ്രൗണ്ടിന് പുറത്ത് തീപാറും നിമിഷങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ആരോണ്‍ പറയുന്നത്.

'ബൗണ്ടറി ലൈനിന് പുറത്തുള്ള 'മത്സര'ത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ആര്‍സിബിയുടെ ഡഗ്ഗൗട്ടിന് തൊട്ടടുത്ത് ബൗണ്ടറി ലൈനില്‍ വരാന്‍ പോകുന്നു. അവിടെ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. വിരാട് കോഹ്‌ലി എങ്ങനെയുള്ള ആളാണെന്ന് നിങ്ങള്‍ക്ക് അറിയാം. അദ്ദേഹം എപ്പോഴും ഉദ്വേഗം സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്ന് അദ്ദേഹം വെറുതെ ഒന്ന് കൊല്‍ക്കത്ത ഡഗ്ഗൗട്ടിലേക്ക് നോക്കിയാല്‍ മതി. പിന്നെയെന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല', ആരോണ്‍ പറഞ്ഞു.

'ബൗണ്ടറി ലൈനിന് പുറത്തുള്ള മത്സരത്തിനാണ് കാത്തിരിക്കുന്നത്‌'; കോഹ്‌ലി- ഗംഭീര്‍ വിഷയത്തില്‍ മുന്‍താരം
ഇരുവർക്കും പഴയ കണക്ക് തീർക്കണം, വിരാട് കോഹ്ലിയും ഗംഭീറും നേർക്ക് നേർ

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആര്‍സിബി മത്സരത്തിനിടെ ലഖ്നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത് ആരാധകര്‍ ഇനിയും മറന്നിട്ടുണ്ടാവില്ല. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അന്ന് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ കോലി ആരാധകര്‍ വെറുതെ വിട്ടതുമില്ല. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലഖ്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.

വൈകിട്ട് 7.30ന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിത്തിലാണ് ആര്‍സിബി- കെകെആര്‍ പോരാട്ടം. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോഹ്‌ലിയുടെയും ഗൗതം ഗംഭീറിന്റെയും ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com