ചിന്നസ്വാമിയില് ടോസ് ഭാഗ്യം കൊല്ക്കത്തയ്ക്ക്; ആര്സിബി ആദ്യം ബാറ്റിങ്ങിനിറങ്ങും

ടോസ് നേടിയ കൊല്ക്കത്ത ക്യാപ്റ്റന് ശ്രേയസ് അയ്യര് ആദ്യം ഫീല്ഡിങ് തിരഞ്ഞെടുത്തു

dot image

ബെംഗളൂരു: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ കൊല്ക്കത്ത ക്യാപ്റ്റന് ശ്രേയസ് അയ്യര് ഫീല്ഡിങ് തിരഞ്ഞെടുത്തു. ആര്സിബിയുടെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

യുവതാരം അങ്ക്ക്രിഷ് രഘുവന്ഷി കെകെആറിന് വേണ്ടി അരങ്ങേറ്റം കുറിക്കും. അതേസമയം അതേ പ്ലേയിങ് ഇലവനുമായാണ് റോയല് ചലഞ്ചേഴ്സ് ഇറങ്ങുന്നത്.

സ്വപ്നത്തില് പോലും തോല്പ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് കോഹ്ലിയുടെ ആര്സിബിയെ: ഗൗതം ഗംഭീര്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, രജത് പട്ടിദാർ, ഗ്ലെൻ മാക്സ്വെൽ, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

dot image
To advertise here,contact us
dot image