'പറക്കും ധോണി'; അവിശ്വസനീയ ഡൈവിങ് ക്യാച്ചുമായി 'തല', ശരിക്കും 42 വയസ്സായോ എന്ന് സോഷ്യല്‍ മീഡിയ

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചുമായാണ് 'തല' ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്
'പറക്കും ധോണി'; അവിശ്വസനീയ ഡൈവിങ് ക്യാച്ചുമായി 'തല', ശരിക്കും 42 വയസ്സായോ എന്ന് സോഷ്യല്‍ മീഡിയ

ചെന്നൈ: പ്രായം വെറും അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എം എസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചുമായാണ് 'തല' ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചെപ്പോക്കില്‍ നിറഞ്ഞുനിന്ന ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ധോണിയുടെ ഈ ക്യാച്ചിന് കഴിഞ്ഞു.

ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് ധോണി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തില്‍ ഗുജറാത്ത് ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഡാരില്‍ മിച്ചല്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ വിജയ് ശങ്കര്‍ ആയിരുന്നു സ്‌ട്രൈക്കില്‍.

ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് പന്ത് കൃത്യമായി കീപ്പറുടെ അടുത്തേക്ക് എത്തി. ഈ സമയത്താണ് ധോണി ഒരു കിടിലന്‍ ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ഇതോടെ ചെപ്പോക്ക് മുഴുവന്‍ ആരവമുയര്‍ന്നു. 12 പന്തുകള്‍ നേരിട്ട് ശങ്കര്‍ 12 റണ്‍സ് ആണ് നേടിയത്.

സോഷ്യല്‍ മീഡിയയിലും ധോണിയുടെ ക്യാച്ച് വൈറലാണ്. ഈ പ്രായത്തിലും ധോണിക്ക് കിടിലന്‍ ഫിറ്റ്നസാണെന്നും പറക്കുന്ന ചീറ്റയുടേതിന് സമാനമാണ് ധോണിയുടെ ഡൈവിങ്ങെന്നുമെല്ലാമാണ് ആരാധകരുടെ പ്രതികരണം. മത്സരത്തില്‍ 63 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com