'ധോണിക്ക് കിരീടവുമായി വിരമിക്കാന്‍ സാധിക്കും'; പ്രവചനവുമായി മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍

'സിഎസ്‌കെയുടെ ശക്തി കേവലം രണ്ടോ മൂന്നോ താരങ്ങളെ ആശ്രയിച്ചല്ല'
'ധോണിക്ക് കിരീടവുമായി വിരമിക്കാന്‍ സാധിക്കും'; പ്രവചനവുമായി മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ നായകന്‍ എംഎസ് ധോണിക്ക് കിരീടവുമായി വിരമിക്കാനാകുമെന്ന് മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. മെയ് 26ന് സിഎസ്‌കെയുടെ സ്വന്തം തട്ടകമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഐപിഎല്‍ 2024 സീസണിന്റെ ഫൈനല്‍ നടക്കുന്നത്. ഈ കലാശപ്പോരില്‍ സൂപ്പര്‍ കിംഗ്‌സ് കളിക്കുമെന്നും കിരീടം നേടാനാവുമെന്നും മുന്‍ സിഎസ്‌കെ താരവും കൂടിയായ സ്റ്റൈറിസ് വിശ്വസിക്കുന്നു.

'സിഎസ്‌കെ തന്നെ ഇത്തവണ കിരീടം നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഫൈനലിലെത്താനുള്ള എല്ലാ സാധ്യതയും ഇത്തവണ അവര്‍ക്കുണ്ട്. എംഎസ് ധോണിക്ക് കിരീടം നേടി വിരമിക്കാനാവുകയും ചെയ്യും', ജിയോസിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റൈറിസ് പറഞ്ഞു.

'ധോണിക്ക് കിരീടവുമായി വിരമിക്കാന്‍ സാധിക്കും'; പ്രവചനവുമായി മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍
വീണ്ടും വംശീയാധിക്ഷേപം, പൊട്ടികരഞ്ഞ് വിനീഷ്യസ്; 'ഗോളുകൾ കൊണ്ട് മറുപടി നൽകും'

'സീസണിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ രീതി വളരെ മികച്ചതാണ്. പുതിയ താരങ്ങളെല്ലാം നല്ല സംഭാവനകള്‍ നല്‍കിയെന്നത് ടീമിനെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്. സിഎസ്‌കെയുടെ ശക്തി കേവലം രണ്ടോ മൂന്നോ താരങ്ങളെ ആശ്രയിച്ചല്ല', സ്‌റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com