'ധോണിയുടെ സ്കൂളില് നിന്ന് വന്നതാണ്'; ദിനേശ് കാര്ത്തിക്കിന്റെ ഫിനിഷിങ്ങിനെക്കുറിച്ച് സൈമണ് ഡൂള്

ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട് ഫിനിഷിങ്ങാണ് ആർസിബിയെ ആദ്യ വിജയത്തിലേക്ക് എത്തിച്ചത്

dot image

ബെംഗളൂരു: ആര്സിബി താരം ദിനേശ് കാര്ത്തിക്കിന്റെ ഫിനിഷിങ് മികവിനെ പുകഴ്ത്തി മുന് ന്യൂസിലന്ഡ് താരം സൈമണ് ഡൂള്. ദിനേശ് കാര്ത്തിക് എംഎസ് ധോണിയുടെ സ്കൂളില് നിന്ന് നേരിട്ട് ഇറങ്ങിവന്നതാണെന്നാണ് ഡൂള് പറയുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ വിജയത്തില് സൂപ്പര് താരം വിരാട് കോഹ്ലിയുടെ തകര്പ്പന് ഇന്നിങ്സിനൊപ്പം ആര്സിബിക്ക് നിര്ണായകമായത് ദിനേശ് കാര്ത്തിക്കിന്റെയും ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ലോംറോറിന്റെയും തകര്പ്പന് ഫിനിഷിങ്ങാണ്. ഇതിന് പിന്നാലെയാണ് സൈമണ് ഡൂളിന്റെ പ്രതികരണം.

'സമ്മര്ദ്ദമുള്ള സാഹചര്യങ്ങള് മികച്ച രീതിയില് കൈകാര്യം ചെയ്യാനും ശാന്തതയോടെ ബൗളര്മാരുടെ മാനസികാവസ്ഥ മനസ്സിലാക്കാനും ദിനേശ് കാര്ത്തിക്കിന് കഴിഞ്ഞു. അത് എംഎസ് ധോണിയുടെ 'സ്കൂളില്' നിന്ന് പഠിച്ചതാണ്. മത്സരത്തെ ആഴത്തില് മനസ്സിലാക്കി ബൗളര്മാരില് സമ്മര്ദ്ദം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് വിജയത്തിലേക്ക് എത്താനും സഹായിച്ചു', സൈമണ് ഡൂള് പറഞ്ഞു.

'ഫിനിഷര് റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു'; മഹിപാല് ലോംറോര്

ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തകര്ത്താണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. അവസാന ഓവര് വരെ ആവേശം നിറഞ്ഞ മത്സരത്തില് നാല് പന്ത് ബാക്കി നില്ക്കെയാണ് ആര്സിബി വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് ഉയര്ത്തിയ 177 റണ്സ് വിജയലക്ഷ്യം ആര്സിബി 19.2 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി. 49 പന്തില് 77 റണ്സെടുത്ത് വിരാട് കോഹ്ലി ഇന്നിങ്സിന് അടിത്തറ പാകിയപ്പോള് ദിനേശ് കാര്ത്തിക്കും (28) മഹിപാല് ലോംറോറും (17) കിടിലന് ഫിനിഷോടെ ആര്സിബിയെ ആദ്യ വിജയത്തിലേക്ക് നയിച്ചു.

dot image
To advertise here,contact us
dot image