ബുംറാ മാജിക്; ടൈറ്റന്സിനെ 168 റണ്സില് എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യന്സ്

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്ഡ് കോട്സിയുമാണ് ഗുജറാത്തിനെ എറിഞ്ഞൊതുക്കിയത്

ബുംറാ മാജിക്; ടൈറ്റന്സിനെ 168 റണ്സില് എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യന്സ്
dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്സിനെതിരെ മുംബൈ ഇന്ത്യന്സിന് 169 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്സ് നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 168 റണ്സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്ഡ് കോട്സിയുമാണ് ഗുജറാത്തിനെ കുഞ്ഞന് സ്കോറില് എറിഞ്ഞൊതുക്കിയത്. അതേസമയം 45 റണ്സ് നേടിയ സായ് സുദര്ശന്റെ ഇന്നിങ്സാണ് ടൈറ്റന്സിന് അല്പ്പമെങ്കിലും തുണയായത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഗുജറാത്തിന് നാലാം ഓവറില് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്സെടുത്ത ഓപ്പണര് വൃദ്ധിമാന് സാഹയെ ബൗള്ഡാക്കി ജസ്പ്രീത് ബുംറയാണ് മുംബൈ ഇന്ത്യന്സിന് കാര്യങ്ങള് എളുപ്പമാക്കിക്കൊടുത്തത്. 31 റണ്സെടുത്ത ശുഭ്മാന് ഗില്ലിനെ പിയുഷ് ചൗളയും 17 റണ്സെടുത്ത അസ്മത്തുള്ള ഒമര്സായിയെ ജെറാള്ഡ് കോട്സിയും പുറത്താക്കി.

സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന് നായകന് റോയല് ഫിഫ്റ്റി

ടീം സ്കോര് 130 കടന്നതിന് പിന്നാലെ ഡേവിഡ് മില്ലറുടെ വിക്കറ്റും വീണു. 12 റണ്സെടുത്ത മില്ലറെ ബുംറ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. വണ് ഡൗണായി ഇറങ്ങിയ സായ് സുദര്ശന് അര്ദ്ധ സെഞ്ച്വറിക്ക് അഞ്ച് റണ്സ് അകലെ വീണു. സായ് സുദര്ശനെ തിലക് വര്മ്മയുടെ കൈകളിലെത്തിച്ച് ബുംറയാണ് ടൈറ്റന്സിന്റെ പ്രതീക്ഷ തല്ലിക്കെടുത്തിയത്. വാലറ്റത്ത് ചെറുത്തുനിന്ന രാഹുല് തെവാത്തിയയെ (22) അവസാന ഓവറില് ജെറാള്ഡ് കോട്സിയും പവലിയനിലേക്ക് അയച്ചു. വിജയ് ശങ്കറും (6) റാഷിദ് ഖാനും (4) പുറത്താവാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us