

മലയാള സിനിമയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റ്‌റ്റേറുമായ ദിനേഷ് കാർത്തിക്ക്. കഴിഞ്ഞ വർഷം ഇറങ്ങിയ മലയാള സിനിമയിൽ താൻ കണ്ട രണ്ട് മനോഹമായ സിനിമകളെക്കുറിച്ചാണ് ദിനേഷ് കാർത്തിക്ക് പറയുന്നത്. ബേസിൽ ജോസഫ് നായകനായ പൊൻമാനും സന്ദീപ് പ്രദീപ് നായകനായ എക്കോയുമാണ് ദിനേഷിനെ ആകർഷിച്ച മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു കൊണ്ടാണ് പ്രതികരണം.
'അടുത്തിടെ ഞാൻ കണ്ട രണ്ട് ഉയർന്ന നിലവാരമുള്ള മലയാള സിനിമകൾ പൊൻമാനും എക്കോയുമാണ്. പൊന്മാൻ സിനിമയിൽ ബേസിൽ ജോസഫിന്റെ അസാമാന്യ അഭിനയം. ആ സിനിമയിൽ ഉടനീളം അദ്ദേഹം ജീവിക്കുകയായിരുന്നു. സിനിമയിലെ മറ്റ് അഭിനേതാക്കളും മികച്ചതായിരുന്നു.

Two high quality movies I’ve watched this last week
— DK (@DineshKarthik) January 2, 2026
PONMAN n EKO
Unreal acting from @basiljoseph25 in ponman , you literally live the movie through him and as always solid from the supporting cast as well
EKO blew my mind in terms of cinematography,locations and such an…

ഛായാഗ്രഹണം, ലൊക്കേഷനുകൾ കൊണ്ട് ദിൻജിത്ത് എക്കോ സിനിമയെ മനോഹരമാക്കി. സിനിമയുടെ കഥ മനോഹരമാണ്. എക്കോ എന്നെ അത്ഭുതപ്പെടുത്തി. മലയാള സിനിമ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇത്തരം മികച്ച കൂടുതൽ സിനിമകൾ നിർമ്മിക്കുക, സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുക,' ദിനേഷ് കാർത്തിക്ക് പറഞ്ഞു. 2022 ടി-20 ലോകകപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. 2007 പ്രഥമ ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ കാർത്തിക്ക് ആ ടീമിന്റെ ഭാഗമായിരുന്നു.
അതേസമയം, 2025ൽ മലയാളി പ്രേക്ഷകരെ വിസ്മയിച്ച രണ്ട് അഭിനേതാക്കളാണ് ബേസിൽ ജോസഫും സന്ദീപ് പ്രദീപും. കഴിഞ്ഞ വർഷത്തെ മികച്ച സിനിമയിൽ ഒന്നായി ഏവരും പറയുന്ന ചിത്രമാണ് പൊന്മാൻ. ബേസിൽ കേന്ദ്രകഥാപാത്രമായി എത്തിയ മൂന്ന് സിനിമകളാണ് 2025-ൽ റിലീസായത്. ‘പ്രാവിൻകൂട്ഷാപ്പ്’,‘പൊൻമാൻ’,‘മരണമാസ്സ്’. പ്രാവിൻകൂട് ഷാപ്പി’ലും ‘പൊൻമാനി’ലും ഗ്രേ ഷെയ്‌ടുള്ള കഥാപാത്രമായാണ് ബേസിൽ എത്തിയതെങ്കിൽ മരണമാസിൽ ഇതിൽ വ്യത്യസ്തമായി കോമഡി ആയിരുന്നു.
ആലപ്പുഴ ജിംഖാനയായിരുന്നു സന്ദീപിന്റെ ഈ വർഷത്തെ ആദ്യ ചിത്രം. പിന്നാലെ എത്തിയ ‘പടക്കള’ത്തിലൂടെ സന്ദീപ് നടനെന്ന നിലയിൽ തന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. ‘എക്കോ’യിലൂടെയാണ് സന്ദീപ് തന്റെ കയ്യിൽ വില്ലൻ വേഷവും ഭദ്രമാണെന്ന് തെളിയിച്ചത്. സിനിമയുടെ റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് സന്ദീപിന്റെ പ്രകടനത്തിന് ലഭിച്ചത്. ഇപ്പോൾ ഒടിടിയിലും എക്കോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Content Highlights: Former Indian cricketer Dinesh Karthik lauds Basil and Sandeep for their outstanding performance