'രാഹുലിനെ ക്യാപ്റ്റനായി കിട്ടിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗ്യം'; ജസ്റ്റിന്‍ ലാംഗര്‍

'വിജയിക്കുകയെന്നത് ഒരു ശീലമാക്കാന്‍ ഈ ടീമിന് കഴിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു'
'രാഹുലിനെ ക്യാപ്റ്റനായി കിട്ടിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗ്യം'; ജസ്റ്റിന്‍ ലാംഗര്‍

ജയ്പൂര്‍: കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി കിട്ടിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. അനുഭവ സമ്പത്തുള്ള ബാറ്റിംഗ് യൂണിറ്റും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിവുള്ള ബൗളര്‍മാരും ഇത്തവണ എല്‍എസ്ജിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ സൂപ്പര്‍ ജയന്റ്‌സിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ ലാംഗര്‍.

'പുതിയ സീസണ്‍. പുതിയ തുടക്കങ്ങള്‍. വളരെ ശക്തമായ അടിത്തറയുള്ള മികച്ച രീതിയില്‍ പടുത്തുയര്‍ത്തിയ ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കെ എല്‍ രാഹുലിനെ ഞങ്ങളുടെ ക്യാപ്റ്റനായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. പരിചയസമ്പന്നരായ ബാറ്റിംഗ് ഓര്‍ഡറാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങളുടെ ബൗളിങ് യൂണിറ്റിലും ധാരാളം പ്രതിഭകളുണ്ട്', ലാംഗര്‍ പറഞ്ഞു.

'ഈ ടീമില്‍ നിന്നും നല്ല ക്രിക്കറ്റ് കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്. വിജയിക്കുകയെന്നത് ഒരു ശീലമാക്കാന്‍ ഈ ടീമിന് കഴിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനായി ഞങ്ങള്‍ തയ്യാറായി ഇരിക്കുകയാണ്', ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട സൂപ്പര്‍ ജയന്റ്‌സ് ആദ്യം ഫീല്‍ഡിങ്ങിനിറങ്ങേണ്ടിവന്നിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com