ഷമർ ജോസഫ് ട്വന്റി 20 ലോകകപ്പിനുണ്ടാകണം; ക്രിസ് ഗെയ്ൽ

റോവ്മാൻ പവലിന്റെ ടീമിന് ലോകകപ്പിൽ ഓൾ റൗണ്ട് പ്രകടനം നടത്താൻ കഴിയും.
ഷമർ ജോസഫ് ട്വന്റി 20 ലോകകപ്പിനുണ്ടാകണം; ക്രിസ് ഗെയ്ൽ

ജമൈക്ക: ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ഷമർ ജോസഫ് ഉണ്ടാകണമെന്ന് മുൻ താരം ക്രിസ് ​ഗെയ്ൽ. വിൻഡീസ് ടീമിൽ അൽസാരി ജോസഫിന്റെ സാന്നിധ്യമുണ്ട്. എങ്കിലും ഷമർ മികച്ച താരമാണ്. ര‌ണ്ട് മികച്ച ജോസഫുമാർ ടീമിലുള്ളത് ടീമിന് കരുത്തേകും. രണ്ട് പേരെയും ഒരേ സമയം കളിപ്പിക്കാൻ കഴിയില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റാൽ ഇരുവരുടെയും സേവനം നിർണായകമാകുമെന്നും ​ഗെയ്ൽ പറഞ്ഞു.

റോവ്മാൻ പവലിന്റെ ടീമിന് ലോകകപ്പിൽ ഓൾ റൗണ്ട് പ്രകടനം നടത്താൻ കഴിയും. നിക്കോളാസ് പുരാനും ആന്ദ്രേ റസ്സലും ജേസൺ ഹോൾഡറും ടീമിലെ നിർണായ സാന്നിധ്യമാണ്. ഇവർക്കൊപ്പം ഷമർ ജോസഫിനെപ്പോലുള്ള ബൗളർമാർ ഉണ്ടാകണം. ഇത്തവണ ലോകകപ്പ് ഉയർത്താൻ വിൻഡീസിന് കഴിയുമെന്നും ഷമർ അഭിപ്രായപ്പെട്ടു.

ഷമർ ജോസഫ് ട്വന്റി 20 ലോകകപ്പിനുണ്ടാകണം; ക്രിസ് ഗെയ്ൽ
ഇത്തവണ തകർക്കണം; നെറ്റ്സിൽ സ്കൂപ്പ് മോഡൽ പുതിയ ഷോട്ടുകളുമായി തിലക് വർമ്മ

ഈ വർഷത്തിന്റെ തുടക്കത്തിലാണ് വിൻഡീസ് പേസർ ഷമർ ജോസഫ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിൽ തന്നെ അ‍ഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് നേട്ടവുമായി വിൻഡീസിനെ ജയത്തിലേക്ക് നയിക്കാനും ഷമറിന് കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com