ഐപിഎല്ലിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നു; സ്മാര്‍ട്ട് റിപ്ലെ സിസ്റ്റം

ടെലിവിഷന്‍ അമ്പയറുടെ സഹായം വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ വേഗത്തില്‍ മറുപടി കൊടുക്കുകയാണ് ലക്ഷ്യം
ഐപിഎല്ലിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നു; സ്മാര്‍ട്ട് റിപ്ലെ സിസ്റ്റം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ പതിപ്പില്‍ അവതരിപ്പിക്കുന്ന പുതിയ രീതിയാണ് സ്മാര്‍ട്ട് റിപ്ലെ സിസ്റ്റം. മത്സരത്തില്‍ എടുക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ വേഗത്തിലാക്കുകയാണ് ഈ സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൗണ്ടില്‍ എട്ട് ഹോക്ക്-ഐ ക്യാമറകള്‍ ഉണ്ടാകും. കൂടാതെ രണ്ടെണ്ണം ടെലിവിഷന്‍ അമ്പയറുടെ മുറിയിലും ഉണ്ടാകും. ഇതുവഴി മത്സരത്തില്‍ ടെലിവിഷന്‍ അമ്പയറുടെ സഹായം വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ വേഗത്തില്‍ മറുപടി കൊടുക്കുകയാണ് പുതിയ സാങ്കേതിക വിദ്യയുടെ ലക്ഷ്യം.

ഈ നിയമം വഴി തേര്‍ഡ് അമ്പയറുടെ ഇടപെടല്‍ മത്സരത്തില്‍ കുറയ്ക്കാന്‍ കഴിയും. കാരണം തേര്‍ഡ് അമ്പയറിന് ലഭിക്കുന്നതിനേക്കാള്‍ ദൃശ്യങ്ങള്‍ ടെലിവിഷന്‍ അമ്പയറിനാവും ലഭിക്കുക. ഫീല്‍ഡര്‍ ബൗണ്ടറി ലൈനിന് മുകളില്‍ നിന്ന് തട്ടിയിടുന്ന ഒരു സിക്‌സിന്റെ ദൃശ്യങ്ങള്‍ മുമ്പ് ടെലിവിഷന്‍ അമ്പയര്‍ക്ക് വ്യക്തമായി ലഭിച്ചിരുന്നില്ല. ഇത്തവണ കൂടുതല്‍ വ്യക്തതയോടെ ഇത്തരം ദൃശ്യങ്ങള്‍ ലഭിക്കുമെന്നതും സ്മാര്‍ട്ട് റിപ്ലെ സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.

ഐപിഎല്ലിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നു; സ്മാര്‍ട്ട് റിപ്ലെ സിസ്റ്റം
നിർഭാഗ്യം മറികടക്കാൻ പഞ്ചാബ്; ഐപിഎൽ കിംഗ്സ് ആകുമോ?

ഒരു ഫീല്‍ഡര്‍ തിരിച്ചുനല്‍കുന്ന പന്ത് ഓവര്‍ത്രോ ആകുകയും ബൗണ്ടറിയില്‍ എത്തുകയും ചെയ്താലും പുതിയ സാങ്കേതിക വിദ്യ ഗുണം ചെയ്യും. ഫീല്‍ഡര്‍ പന്തെറിയുമ്പോള്‍ ബാറ്റര്‍ ക്രോസ് ചെയ്തില്ലെങ്കില്‍ ഓവര്‍ ത്രോ ആയി ലഭിക്കുന്ന റണ്‍സ് അനുവദിക്കില്ലെന്ന് നിയമമുണ്ട്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകാനുള്ള സാങ്കേതിക വിദ്യ ക്രിക്കറ്റില്‍ ഉണ്ടായിരുന്നില്ല. ഉദാഹരണമായി 2019 ലോകകപ്പ് ഫൈനലില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ പന്തെടുത്ത് എറിയുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് ക്രോസ് ചെയ്തിരുന്നില്ലെന്ന് വാദമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് റിപ്ലെ സിസ്റ്റത്തിന് കഴിയുമെന്നാണ് വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com