കപ്പടിച്ചു; എന്നിട്ടും ട്രോളുകളിൽ നിറഞ്ഞ് റോയൽ ചലഞ്ചേഴ്സ്

ആദ്യ കിരീട നേട്ടത്തിൽ മതിമറന്ന് ആഘോഷിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്.

dot image

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 16 വർഷമായി പുരുഷ ടീമിന് സാധിക്കാത്തതാണ് രണ്ടാം പതിപ്പിൽ വനിതകൾ നേടിയത്. എങ്കിലും ട്രോളുകളിൽ നിറയുന്നത് റോയൽ ചലഞ്ചേഴ്സ് ടീം തന്നെയാണ്. വനിതാ ടീമിനെ പ്രകീർത്തിച്ചും പുരുഷ ടീമിനെ പരിഹസിച്ചുമാണ് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.

രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അഭിനന്ദനവും പരിഹാസവും നിറഞ്ഞ പോസ്റ്റും ചിരിയുണർത്തുന്നതാണ്. എന്നാൽ രാജസ്ഥാൻ റോയൽസിന് ആരാധകർ ചുട്ട മറുപടി കൊടുത്തുകഴിഞ്ഞു. രാജസ്ഥാന് നന്ദി പറയുമ്പോഴും പരിഹാസമാണ് റോയൽ ചലഞ്ചേഴ്സ് ആരാധകർ ചിന്തിച്ചത്.

ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

അതിനിടെ ആദ്യ കിരീട നേട്ടത്തിൽ മതിമറന്ന് ആഘോഷിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്. വനിതകൾ നേടിയത് പുരുഷ ഐപിഎല്ലിൽ ആവർത്തിക്കാനുള്ള തയ്യാറെടുപ്പും തുടരുകയാണ്. മാർച്ച് 22ന് ഉദ്ഘാടന ദിനത്തിൽ നിലവിലത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ എതിരാളികൾ.

dot image
To advertise here,contact us
dot image