ചരിത്രനീക്കത്തിന് ബിസിസിഐ; ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതിന് 'ഇന്‍സെന്റീവ് സ്‌കീം'

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് ബിസിസിഐ പദ്ധതിക്ക് തുടക്കമിട്ടത്
ചരിത്രനീക്കത്തിന് ബിസിസിഐ; ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതിന് 'ഇന്‍സെന്റീവ് സ്‌കീം'

മുംബൈ: ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ഇന്റന്‍സീവ് സ്‌കീം പദ്ധതിക്ക് തുടക്കമിട്ട് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിലെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായാണ് ബിസിസിഐ ചരിത്രപരമായ തീരുമാനം നടപ്പിലാക്കുന്നത്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുക എന്നതാണ് സ്‌കീമിന്റെ പ്രധാന ലക്ഷ്യം.

നിലവില്‍ 15 ലക്ഷം രൂപ വരെയാണ് ഒരു താരത്തിന് ടെസ്റ്റ് മത്സരം കളിച്ചാല്‍ ലഭിക്കുക. ഇതാണ് 45 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ബിസിസിഐ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാച്ച് ഫീയ്ക്ക് പുറമേ നല്‍കുന്ന അധിക പ്രോത്സാഹനമെന്ന നിലയിലാണ് സ്‌കീമിന്റെ പ്രഖ്യാപനം. പ്ലെയിംഗ് ഇലവനില്‍ ഇല്ലാത്തവര്‍ക്കും ഒരു മത്സരത്തിന് 22.5 ലക്ഷം രൂപ അധിക മാച്ച് ഫീ ആയി ലഭിക്കും.

ചരിത്രനീക്കത്തിന് ബിസിസിഐ; ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതിന് 'ഇന്‍സെന്റീവ് സ്‌കീം'
'ഏറ്റവും മികച്ച ടീമാണ് ഞങ്ങളെ തോല്‍പ്പിച്ചത്'; ഇംഗ്ലണ്ടിന്റെ പരാജയത്തില്‍ ബെന്‍ സ്റ്റോക്‌സ്

സീനിയര്‍ പുരുഷ ടീമിലാണ് നിലവില്‍ സ്‌കീം നടപ്പാക്കുന്നത്. ഇന്ത്യയ്ക്കായി ഒരു സീസണില്‍ 75 ശതമാനത്തിലധികം ടെസ്റ്റുകള്‍ കളിക്കുന്ന കളിക്കാര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമല്ല രഞ്ജി പോലുള്ള ആഭ്യന്തര മത്സരങ്ങളില്‍ സജീവമായ താരങ്ങളും ബിസിസിഐയുടെ ആനുകൂല്യത്തിന് അര്‍ഹരാകും. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് ബിസിസിഐ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്ക് താരങ്ങള്‍ പ്രാധാന്യം നല്‍കുകയും ആഭ്യന്തര മത്സരങ്ങള്‍ പലരും ഒഴിവാക്കുകയും ചെയ്യുന്നത് വാര്‍ത്തയായിരുന്നു. പരിക്ക് അഭിനയിച്ച് താരങ്ങൾ ദേശീയ ടീമിൽ നിന്ന് മാറി നിന്നതും വിവാദമായിരുന്നു. ഇതിന് പിന്നാലെ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് താരങ്ങളോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ടെസ്റ്റ് മത്സരങ്ങൾക്ക് വേതനം വർദ്ധിപ്പിക്കാനുള്ള പുതിയ നീക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com