സൂര്യകുമാറിനേക്കാള് റണ്സ് ശരാശരി സഞ്ജുവിന്; സച്ചിന് ബേബി

സഞ്ജു അവസരങ്ങള് നഷ്ടപ്പെടുത്തിയെന്ന വിമര്ശനങ്ങളിലും സച്ചിന് ബേബി പ്രതികരിച്ചു.

dot image

കൊച്ചി: ഇന്ത്യന് ടീമില് സഞ്ജു സാംസണ് നിരവധി അവസരങ്ങള് ലഭിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് സഹതാരം സച്ചിന് ബേബി. റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലാണ് സച്ചിന് ബേബിയുടെ പ്രതികരണം. മറ്റ് താരങ്ങളെക്കാള് റണ്സ് ശരാശരിയും സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടി. സഞ്ജുവിന് ഇനിയും അവസരം ലഭിക്കും. അത്രമേല് മികച്ച ഫോമിലാണെന്ന് സഞ്ജുവെന്ന് സച്ചിന് ബേബി പറഞ്ഞു.

ഇന്ത്യന് പ്രീമിയര് ലീഗ് സഞ്ജുവിന് വലിയൊരു അവസരമാണ്. ഇത്തവണ ഓറഞ്ച് ക്യാപ്പ് ലഭിച്ചാല്, അല്ലെങ്കില് റണ്വേട്ടക്കാരുടെ പട്ടികയില് ആദ്യ അഞ്ചില് എത്തിയാല് സഞ്ജുവിന് ഇനിയും അവസരം ലഭിക്കും. ഐപിഎല്ലിന് ശേഷവും ട്വന്റി 20 ലോകകപ്പിന് ശേഷവും ഒരുപാട് യുവതാരങ്ങള്ക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന് അവസരം ലഭിക്കും. ഒരുപക്ഷേ ആ ടീമിന്റെ ക്യാപ്റ്റനാകാന് വരെ സഞ്ജുവിന് അവസരം ലഭിക്കുമെന്നും സച്ചിന് ബേബി പറഞ്ഞു.

സഞ്ജു അവസരങ്ങള് നഷ്ടപ്പെടുത്തിയെന്ന വിമര്ശനങ്ങളിലും സച്ചിന് ബേബി പ്രതികരിച്ചു. സഞ്ജുവിന് ഇപ്പോള് 28 വയസ് പ്രായമായി. ഏകദേശം 30 വയസിന് അടുത്ത് എത്തുമ്പോഴാണ് ക്രിക്കറ്റ് താരങ്ങള്ക്ക് പക്വതയാര്ന്ന ഇന്നിംഗ്സ് കളിക്കുന്നത്. സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ശൈലിയിലാണ് ഇപ്പോള് കളിക്കുന്നത്. ഈ വര്ഷം ആഭ്യന്തര ക്രിക്കറ്റിലടക്കം പുതിയൊരു ശൈലിയിലാണ് സഞ്ജു കളിക്കുന്നത്. ഈ രീതിയില് മുന്നോട്ടുപോയാല് സഞ്ജുവിന്റെ മുന്നേറ്റം തടയാന് ആര്ക്കും കഴിയില്ലെന്നും സച്ചിന് ബേബി വ്യക്തമാക്കി.

dot image
To advertise here,contact us
dot image