സച്ചിനും അക്ഷയ്ക്കും സെഞ്ച്വറി; ആന്ധ്രക്കെതിരെ കൂറ്റന്‍ ലീഡെടുത്ത് കേരളം

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ രേവന്ത് റെഡ്ഡിയുടെ വിക്കറ്റാണ് ആന്ധ്രയ്ക്ക് നഷ്ടമായത്
സച്ചിനും അക്ഷയ്ക്കും സെഞ്ച്വറി; ആന്ധ്രക്കെതിരെ കൂറ്റന്‍ ലീഡെടുത്ത് കേരളം

വിശാഖപട്ടണം: ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. 242 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളത്തിനുള്ളത്. ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടി പറയാനിറങ്ങിയ കേരളം മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആന്ധ്ര മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ്.

ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ ആന്ധ്രക്ക് ഒന്‍പത് വിക്കറ്റ് കൈയിലിരിക്കെ 223 റണ്‍സ് എടുക്കണം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സെടുത്ത് മഹീപ് കുമാറും രണ്ട് റണ്‍സുമായി അശ്വിന്‍ ഹെബ്ബാറുമാണ് ക്രീസില്‍. ഓപ്പണര്‍ രേവന്ത് റെഡ്ഡിയുടെ (5) വിക്കറ്റാണ് ആന്ധ്രയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ വിക്കറ്റ് വീഴ്ത്തി ബേസില്‍ തമ്പിയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.

സച്ചിനും അക്ഷയ്ക്കും സെഞ്ച്വറി; ആന്ധ്രക്കെതിരെ കൂറ്റന്‍ ലീഡെടുത്ത് കേരളം
അക്ഷയ് ചന്ദ്രൻ 146 നോട്ട് ഔട്ട്; രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ

സച്ചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് കേരളം മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. 184 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഈ രഞ്ജി സീസണില്‍ അക്ഷയ് സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. 386 പന്ത് നേരിട്ട താരം 20 ബൗണ്ടറികള്‍ സഹിതമാണ് 184 റണ്‍സ് അടിച്ചുകൂട്ടിയത്.

സച്ചിനും അക്ഷയ്ക്കും സെഞ്ച്വറി; ആന്ധ്രക്കെതിരെ കൂറ്റന്‍ ലീഡെടുത്ത് കേരളം
രാജ്‌കോട്ടില്‍ ഇംഗ്ലീഷ് വധം; റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം

219 പന്തുകളില്‍ നിന്ന് 113 റണ്‍സെടുത്ത് സച്ചിന്‍ ബേബിയും തിളങ്ങി. 15 ബൗണ്ടറികളാണ് താരം അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിന്‍ ബേബി മൂന്നക്കം തികയ്ക്കുന്നത്. കേരളത്തിന് വേണ്ടി രോഹന്‍ എസ് കുന്നുമ്മല്‍ 61 റണ്‍സും കൃഷ്ണ പ്രസാദ് 43 റണ്‍സും എടുത്തിരുന്നു. വാലറ്റത്ത് സല്‍മാന്‍ നിസാറും (58) മുഹമ്മദ് അസറുദ്ധീനും (40) തിളങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com