
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില് ഇന്ത്യ മികച്ച നിലയില്. ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയും സെഞ്ച്വറിയടിച്ച് തിളങ്ങിയപ്പോള് സര്ഫറാസ് ഖാന് അരങ്ങേറ്റ മത്സരത്തില് തന്നെ അര്ധ സെഞ്ച്വറി നേടി. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള് അഞ്ച് വിക്കറ്റ് നഷ്ടത്തില് 326 റണ്സെന്ന നിലയിലാണ് ഇന്ത്യ. 110 റണ്സുമായി ജഡേജയും ഒരു റണ്ണുമായി കുല്ദീപ് യാദവുമാണ് ക്രിസീല്.
Centuries from Jadeja (110*) and Rohit Sharma (131) guide #TeamIndia to 326/5 at Stumps on Day 1 of the 3rd Test.
— BCCI (@BCCI) February 15, 2024
Scorecard - https://t.co/eYpzVPnUf8 #INDvENG@IDFCFIRSTBank pic.twitter.com/KVSDlNKmQG
തുടക്കത്തിലെ കൂട്ടത്തകര്ച്ചയ്ക്ക് ശേഷം രോഹിത് ശര്മ്മയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ കരകയറ്റിയത്. 33 റണ്സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില് ഒരുമിച്ച രോഹിത്-ജഡേജ സഖ്യം 200 കടത്തി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
രാജ്കോട്ടിലെ രാജാവായി ഹിറ്റ്മാന്; ധോണിയുടെ റെക്കോര്ഡുകള് ഇനി പഴങ്കഥമത്സരത്തില് ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. യശസ്വി ജയ്സ്വാള് 10 റണ്സെടുത്തും ശുഭ്മാന് ഗില് റണ്സെടുക്കാതെയും പുറത്തായി. ഇരുവരുടെയും വിക്കറ്റ് മാര്ക് വുഡിനാണ്. അഞ്ച് റണ്സെടുത്ത രജത് പാട്ടിദാറിനെ ജെയിംസ് ആന്ഡേഴ്സണും പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 33 എന്ന് തകര്ന്നു.
സെഞ്ച്വറിക്കരികെ രോഹിത്, അർദ്ധ സെഞ്ച്വറിയുമായി ജഡേജ; തിരിച്ചടിച്ച് ഇന്ത്യനാലാം വിക്കറ്റില് രോഹിതിന് കൂട്ടായി രവീന്ദ്ര ജഡേജ എത്തിയതോടെ ഇന്ത്യന് സ്കോര് മുന്നോട്ട് നീങ്ങി. 204 റണ്സ് കൂട്ടിച്ചേര്ത്ത ഈ സഖ്യമാണ് ഒന്നാം ദിനം ഇന്ത്യയെ രക്ഷിച്ചത്. ഇതിനിടെ ക്യാപ്റ്റന് രോഹിത് ശര്മ്മ മൂന്നക്കം തികച്ചു. 196 പന്തില് നിന്ന് മൂന്ന് സിക്സും 14 ബൗണ്ടറിയുമടക്കം 131 റണ്സ് നേടിയാണ് രോഹിത് പുറത്തായത്. 11ാം ടെസ്റ്റ് സെഞ്ച്വറിയും 47ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് രോഹിത് ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില് സ്വന്തമാക്കിയത്. ഹിറ്റ്മാനെ പുറത്താക്കി മാര്ക് വുഡാണ് ഈ കൂട്ടുകെട്ട് തകര്ത്തത്.
രോഹിത് മടങ്ങിയതോടെ അരങ്ങേറ്റക്കാരനായ സര്ഫറാസ് ഖാന് കളത്തിലിറങ്ങി. ഏകദിന ശൈലിയില് ബാറ്റുവീശിയ സര്ഫറാസ് ആദ്യ ടെസ്റ്റില് തന്നെ അര്ധ സെഞ്ച്വറി കുറിച്ചു. 66 പന്തില് 62 റണ്സെടുത്താണ് താരം പുറത്തായത്. മികച്ച രീതിയില് മുന്നോട്ടു പോവുകയായിരുന്ന സര്ഫറാസ് ഒടുവില് രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില് റണ്ണൗട്ടാവുകയായിരുന്നു.
ജഡേജയുടെ അശ്രദ്ധ; മിഷന് പൂര്ത്തിയാക്കും മുന്പ് കൂടാരം കയറി സര്ഫറാസ്, ക്യാപ്പെറിഞ്ഞ് ക്യാപ്റ്റന്സര്ഫറാസ് പുറത്തായതിന് പിന്നാലെ ജഡേജയും സെഞ്ച്വറി തികച്ചു. 198 പന്തുകള് നേരിട്ട് ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ഉള്പ്പടെയാണ് ജഡേജ മൂന്നക്കം തികച്ചത്. ഇതോടെ ഇന്ത്യന് സ്കോര് 300 കടന്നു. ഇംഗ്ലണ്ടിനായി മാര്ക് വുഡ് മൂന്ന് വിക്കറ്റുകളും ടോം ഹാര്ട്ലി ഒരു വിക്കറ്റും വീഴ്ത്തി.