
ചെന്നൈ: അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇത്തവണ യു എ ഇ എയർലൈൻസ് എത്തിഹാദ് എയർവെയ്സ് ആണ് ചെന്നൈയുടെ സ്പോൺസർമാർ. പിന്നാലെ ചെന്നൈയുടെ പുതിയ സീസണിലേക്കുള്ള ജഴ്സിയും അവതരിപ്പിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ ഏഴാം നമ്പർ ജഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്.
There's Something Special about this jersey no.7 and So is MS DHONI Captain Cool.
— Balaji Iyengar (@imbalaji007) February 9, 2024
Dhoni's jersey For Upcoming IPL 2024.(WHISTLE PODU ARMY). pic.twitter.com/fcZw5JmaiB
2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും ഐപിഎല്ലിൽ ധോണി സജീവമാണ്. സീസണിന് മുമ്പായി ധോണി നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചെന്നൈയുടെയും ഇന്ത്യയുടെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണി. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം താരം ക്രിക്കറ്റ് കരിയർ തുടരുമോയെന്നാണ് ആരാധകരുടെ ആകാംഷ.
ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോMS Dhoni No.7 jersey when Ethihad was announced as CSK sponsor. pic.twitter.com/tMknV3iJ54
— Mufaddal Vohra (@mufaddal_vohra) February 8, 2024
കഴിഞ്ഞ ഐപിഎൽ സീസണിന് പിന്നാലെ ജൂണിൽ ധോണി മുട്ടിന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരുന്നു. നിലവിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും മാർച്ചോടെയെ താരം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുവെന്നാണ് റിപ്പോർട്ടുകൾ.