ശ്രേയസ് അയ്യറിന് പരിക്ക്; അവസാന മൂന്ന് ടെസ്റ്റുകൾ നഷ്ടമായേക്കും

നിലവിൽ 30 പന്തിൽ കൂടുതൽ ഫോർവേഡ് ഡിഫൻസ് കളിക്കാൻ കഴിയുന്നില്ലെന്നാണ് അയ്യർ അറിയിച്ചിരിക്കുന്നത്.
ശ്രേയസ് അയ്യറിന് പരിക്ക്; അവസാന മൂന്ന് ടെസ്റ്റുകൾ നഷ്ടമായേക്കും

രാജ്കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് മധ്യനിര താരം ശ്രേയസ് അയ്യറിന് ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. പുറം വേദന അനുഭവപ്പെടുന്നതായി താരം ടീം മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി 15ന് രാജ്കോട്ടിൽ മൂന്നാം ടെസ്റ്റ് തുടങ്ങും. എന്നാൽ ശ്രേയസ് അയ്യറിന്റെ കിറ്റ് മുംബൈയിലെ വസതിയിലേക്ക് തിരിച്ചയച്ചതായാണ് സൂചന.

ഇം​ഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യം ഇപ്പോഴും സംശയത്തിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അയ്യരുടെ കാര്യത്തിലും സംശയം തുടരുന്നത്. പുറം വേദനയെ തുടർന്ന് 12 മാസത്തോളം ടീമിന് പുറത്തായിരുന്ന അയ്യർ കഴിഞ്ഞ ഓ​ഗസ്റ്റിൽ ഏഷ്യാ കപ്പിന് മുമ്പാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

ശ്രേയസ് അയ്യറിന് പരിക്ക്; അവസാന മൂന്ന് ടെസ്റ്റുകൾ നഷ്ടമായേക്കും
ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

നിലവിൽ 30 പന്തിൽ കൂടുതൽ ഫോർവേഡ് ഡിഫൻസ് കളിക്കാൻ കഴിയുന്നില്ലെന്നാണ് അയ്യർ അറിയിച്ചിരിക്കുന്നത്. അടുത്ത ടെസ്റ്റിൽ അയ്യർ കളിച്ചില്ലെങ്കിൽ രജത് പട്ടിദാർ ടീമിൽ തുടർന്നേക്കും. ഒപ്പം സർഫ്രാസ് ഖാൻ, ധ്രുവ് ജുറേൽ എന്നിവരിലൊരാൾ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാനും സാധ്യതയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com