സച്ചിന്‍ 110 നോട്ടൗട്ട്, സഞ്ജുവിന് നിരാശ; ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

തുടക്കത്തില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനുമാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്
സച്ചിന്‍ 110 നോട്ടൗട്ട്, സഞ്ജുവിന് നിരാശ; ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളം മികച്ച നിലയില്‍. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം സ്റ്റംമ്പ് എടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയിലാണ് കേരളം. തുടക്കത്തില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനുമാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 110* റണ്‍സെടുത്ത് സച്ചിനും 76* റണ്‍സെടുത്ത അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

സച്ചിന്‍ 110 നോട്ടൗട്ട്, സഞ്ജുവിന് നിരാശ; ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്
'മകനെ തന്നില്‍ നിന്ന് അകറ്റി'; ഭാര്യയ്‌ക്കെതിരായ പിതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ജഡേജ

മത്സരത്തില്‍ ടോസ് വിജയിച്ച കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ സെഷനില്‍ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹന്‍ കുന്നുന്മേല്‍ (19), ജലജ് സക്‌സേന (40), രോഹന്‍ പ്രേം (മൂന്ന്) എന്നിവര്‍ ആദ്യ സെഷനില്‍ത്തനെ വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാല്‍ രണ്ടാം സെഷനില്‍ കേരളം മികച്ച ബാറ്റിംഗ് പുറത്തെടുത്തു.സഞ്ജു സാംസണിന്റെ വിക്കറ്റാണ് രണ്ടാം സെഷനില്‍ കേരളത്തിന് നഷ്ടമായത്.

സച്ചിന്‍ 110 നോട്ടൗട്ട്, സഞ്ജുവിന് നിരാശ; ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്
അർദ്ധ സെഞ്ച്വറിയുമായി സച്ചിൻ ബേബി ക്രീസിൽ; രഞ്ജിയിൽ കേരളം പൊരുതുന്നു

17 പന്തില്‍ എട്ട് റണ്‍സെടുത്ത സഞ്ജു വീണ്ടും നിരാശപ്പെടുത്തി. പിന്നാലെ സച്ചിനൊപ്പം ചേര്‍ന്ന അക്ഷയ് ചന്ദ്രന്‍ കേരളത്തെ മുന്നോട്ട് നയിച്ചു. ഒരുഘട്ടത്തില്‍ നാല് വിക്കറ്റിന് 112 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ഇരുവരും ചേര്‍ന്നാണ് 250 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇതുവരെ 153 റണ്‍സാണ് സച്ചിനും അക്ഷയ്‌യും കൂട്ടിച്ചേര്‍ത്തത്.

g

Related Stories

No stories found.
logo
Reporter Live
www.reporterlive.com