ചരിത്രം കുറിച്ച് ജസ്പ്രീത് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ചരിത്രം കുറിച്ച് ജസ്പ്രീത് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്

ദുബായ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ബുംറയുടെ നേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

വിശാഖപട്ടണത്ത് രണ്ട് ഇന്നിംഗ്‌സിലായി 91 റണ്‍സ് വിട്ടുകൊടുത്ത ബുംറ ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ബുംറയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പര സമനിലയില്‍ എത്തിച്ചിരുന്നു.

ചരിത്രം കുറിച്ച് ജസ്പ്രീത് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്
എഷ്യൻ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ജോർദാൻ; ദക്ഷിണ കൊറിയയെ കീഴടക്കി ആദ്യമായി ഫൈനലിൽ

കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു ഒന്നാമന്‍. എന്നാല്‍ പുതിയ റാങ്കിങ്ങില്‍ അശ്വിന്‍ മൂന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡയാണ് രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com