ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വി പണിയായി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ താഴേക്ക്

പോയിന്റ് പട്ടികയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലായി
ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വി പണിയായി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ താഴേക്ക്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയം വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. 43 ശതമാനം മാത്രം വിജയസാധ്യതയുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്കാണ് വീണത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലായി.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയില്‍ എത്തിച്ചതോടെയായിരുന്നു ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. 54.16 ല്‍ നിന്ന് ഇന്ത്യയുടെ പോയിന്റ് 43.33 ലേക്കാണ് കുറഞ്ഞത്.

ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വി പണിയായി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ താഴേക്ക്
തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്; ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിന്, ഹാര്‍ട്‌ലിക്ക് ഏഴ് വിക്കറ്റ്

ഹൈദരാബാദ് ടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത പരാജയമാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യ വിജയം കൈവിട്ടത്. നാലാം ദിനം അവസാന സെഷനില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റുമായി കളം നിറഞ്ഞ ടോം ഹാര്‍ട്‌ലിയാണ് ഇന്ത്യന്‍ പതനം പൂര്‍ണമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com