
സൂറത്ത്: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി മണിപ്പാൽ ടൈഗേഴ്സ്. ആവേശകരമായ മത്സരത്തിൽ അർബൻ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്താണ് മണിപ്പാൽ ടൈഗേഴ്സ് വിജയികളായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി പറഞ്ഞ മണിപ്പാൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നേടിയ മണിപ്പാൽ ബൗളിംഗ് തിരഞ്ഞെടുത്തു. റിക്കി ക്ലാർക്ക് പുറത്താകാതെ നേടിയ 80 റൺസും ഗുർക്രീത് സിംഗ് മന്നിന്റെ 64 റൺസും ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 122 റൺസാണ് പിറന്നത്.
മൂന്നടി പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്; സ്വന്തം തട്ടകത്തിൽ ബേണ്മൗത്തിനോട് തോറ്റു🏆 PRESENTING THE CHAMPIONS OF #LLCT20 S2 🏆
— Legends League Cricket (@llct20) December 9, 2023
CONGRATULATIONS @manipal_tigers! 🎉🥳#LegendsLeagueCricket #BossLogonKaGame pic.twitter.com/4yL16CJ5ns
മറുപടി ബാറ്റിംഗിൽ മണിപ്പാലിന് വേണ്ടി റോബിൻ ഉത്തപ്പയും ഷാഡ്വിക് വാൾട്ടനും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസ് പിറന്നു. ഉത്തപ്പ 40ഉം വാൾട്ടൻ 29ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം എയ്ഞ്ചലോ പെരേര 30ഉം അസേല ഗുണരത്നെ പുറത്താകാതെ 51ഉം റൺസ് നേടി. ഫോറുകൾ ഒന്നും നേടാതെ അഞ്ച് സിക്സുകളാണ് ഗുണരത്നെയുടെ ഇന്നിംഗ്സിലുള്ളത്. നിർണായകമായ 25 റൺസ് തിസാര പെരേരയും നേടി.