ലെജൻഡ്സ് ക്രിക്കറ്റ് ലീ​ഗ്; അർബൻ റൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ

20 ഓവർ പൂർത്തിയാകുമ്പോൾ അർബൻ റൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 253 റൺസെടുത്തു.
ലെജൻഡ്സ് ക്രിക്കറ്റ് ലീ​ഗ്; അർബൻ റൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ

സൂറത്ത്: മണിപ്പാൽ ടൈ​ഗേഴ്സിനെ തകർത്ത് അർബൻ റൈസേഴ്സ് ഹൈദരാബാദ് ലെജൻഡ്സ് ക്രിക്കറ്റ് ലീ​​ഗ് ഫൈനലിൽ. 75 റൺസിന്റെ തകർപ്പൻ വിജയമാണ് അർബൻ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ മണിപ്പാൽ ബൗളിം​ഗ് തിരഞ്ഞെടുത്തു. ഓപ്പണർ ഡ്വെയിൻ സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി ഹൈദരാബാദിനെ വമ്പൻ സ്കോറിലേക്ക് നയിച്ചു.

53 പന്തിൽ 14 ഫോറും ഏഴ് സിക്സും സഹിതം സ്മിത്ത് 120 റൺസെടുത്തു. റിക്കി ക്ലാർക്ക് 34, ​ഗുർക്രീത് സിം​ഗ് 39, പീറ്റർ ട്രെഗോ 18, അസ്​ഗർ അഫ്​ഗാൻ പുറത്താകാതെ 23 എന്നിവർ അവരവരുടെ സംഭാവനകൾ നൽകി. 20 ഓവർ പൂർത്തിയാകുമ്പോൾ അർബൻ റൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 253 റൺസെടുത്തു.

എയ്ഞ്ചലോ പെരേരയുടെ 73 മാത്രമായിരുന്നു മണിപ്പാലിന്റെ മറുപടി. മറ്റാരുടെയും പ്രകടനം ലക്ഷ്യത്തിലേക്ക് എത്താൻ പോന്നതായിരുന്നില്ല. 16.3 ഓവറിൽ 178 റൺസിൽ എത്തുമ്പോഴേയ്ക്കും മണിപ്പാലിന്റെ പത്ത് വിക്കറ്റും നഷ്ടമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com