ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം; ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട

അടുത്ത വർഷം ജൂൺ നാല് മുതൽ 30 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കുക.

dot image

വിൻഡ്ഹോക്ക്: ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച് ഉഗാണ്ട. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി 2024ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഉഗാണ്ട യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തിൽ റുവാണ്ടയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഉഗാണ്ട ചരിത്രം കുറിച്ചത്. നമീബിയ ആണ് ആഫ്രിക്കയിൽ നിന്ന് ലോകകപ്പിനെത്തുന്ന മറ്റൊരു ടീം. സിംബാബ്വെയ്ക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞില്ല.

അടുത്ത വർഷം ജൂൺ നാല് മുതൽ 30 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ചരിത്രത്തിൽ ആദ്യമായി ഇത്തവണത്തെ ലോകകപ്പിന് 20 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ റൗണ്ടിൽ അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായി മത്സരം നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സൂപ്പർ എട്ടിന് യോഗ്യത നേടും.

സൂപ്പർ എട്ടിൽ നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടാകുക. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. പിന്നീട് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.

ഐ ലീഗ് മത്സരങ്ങളിൽ കൃത്രിമത്വം; എഐഎഫ്എഫിനെ സമീപിച്ച് താരങ്ങൾ

ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ: അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലൻഡ്സ്, ന്യുസീലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ലാൻഡ്, പാപ്പുവ ന്യൂ ഗിനിയ, കാനഡ, ഒമാൻ, നേപ്പാൾ, നമീബിയ, ഉഗാണ്ട.

dot image
To advertise here,contact us
dot image