
ആരാധകർ ഏറെ കാത്തിരിക്കുന്ന ഐപിഎൽ 2025 സീസണിന്റെ പ്ലേഓഫുകളുടെ ഷെഡ്യൂളും വേദികളും ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കി. ജൂൺ 3 ന് അഹമ്മദാബാദില നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗ്രാൻഡ് ഫിനാലെ നിശ്ചയിച്ചിരിക്കുന്നത്.
മെയ് 29 വ്യാഴാഴ്ച ന്യൂ ചണ്ഡീഗഡിലെ പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടം നടക്കും. ലീഗ് ഘട്ടത്തിലെ മികച്ച രണ്ട് ടീമുകൾ ഇതിൽ പങ്കെടുക്കും. മെയ് 30 വെള്ളിയാഴ്ച മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും എത്തുന്ന ടീമുകൾ തമ്മിലുള്ള എലിമിനേറ്റർ മത്സരം അതേ വേദിയിൽ തന്നെ നടക്കും.
തുടർന്ന് ആദ്യ ക്വാളിഫയറിലെ പരാജിതരും എലിമിനേറ്ററിലെ വിജയിയും തമ്മിൽ ജൂൺ 1 ഞായറാഴ്ച രണ്ടാം ക്വാളിഫയർ നടക്കും. തുടർന്ന് ജൂൺ 3 ചൊവ്വാഴ്ച രണ്ട് ക്വാളിഫയർ വിജയികളും ഫൈനലിൽ ഏറ്റുമുട്ടും. നേരത്തെ പ്ലേ ഓഫ് വേദിയായി തിരഞ്ഞെടുത്തിരുന്ന ഹൈദരാബാദ്-കൊൽക്കത്ത സ്റ്റേഡിയങ്ങൾ ഇന്ത്യ-പാക് സംഘർഷം മൂലം ഒഴിവാക്കിയിരുന്നു.
Content Highlights:BCCI announces new play-off and final venues, changes to previously scheduled venues