ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഇസ്ലാമാബാദ്: ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ രാജിവെച്ചത്. ഇന്ത്യയില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ സെമി കാണാതെ പുറത്തായിരുന്നു. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഏറെ പ്രയാസപ്പെട്ടാണ് ഇപ്പോള്‍ തീരുമാനമെടുത്തതെങ്കിലും സ്ഥാനമൊഴിയാന്‍ ഇതാണ് പറ്റിയ സമയമെന്നും ബാബര്‍ വൈകാരികമായി കുറിച്ചു. '2019ല്‍ പാക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തില്‍ എനിക്ക് പല ഉയര്‍ച്ചകളും തിരിച്ചടികളും ഉണ്ടായി. എന്നാല്‍ പാകിസ്താന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയെന്നത് മാത്രമായിരുന്നു എപ്പോഴും എന്റെ ലക്ഷ്യം. താരങ്ങളുടെയും പരിശീലകരുടെയും മാനേജ്‌മെന്റിന്റെയും പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്താന്‍ ഒന്നാമതെത്തിയത്. ഈ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ പാക് ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു', ബാബര്‍ അസം കുറിച്ചു.

'ഇന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഞാന്‍ സ്ഥാനമൊഴിയുകയാണ്. പ്രയാസകരമായ തീരുമാനമാണെങ്കിലും ഇതാണ് ശരിയായ സമയം. മൂന്നു ഫോര്‍മാറ്റുകളിലും ഒരു പ്ലേയറെന്ന നിലയില്‍ പാകിസ്താനെ പ്രതിനിധീകരിക്കാന്‍ ഞാനുണ്ടാവും. അനുഭവം കൊണ്ടും സമര്‍പ്പണം കൊണ്ടും പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ക്യാപ്റ്റനെന്ന വലിയ ഉത്തരവാദിത്തം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് എന്റെ നന്ദി അറിയിക്കുന്നു', ബാബര്‍ അസം ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
'ബാബറിനെ മാത്രം ബലിയാടാക്കി പാകിസ്താന്‍ രക്ഷപ്പെടുന്നു': പിഴവ് സിസ്റ്റത്തിന്‍റേതാണെന്ന് വസീം അക്രം

ഏകദിന ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് പാക് പടയ്ക്ക് വിജയം കാണാന്‍ സാധിച്ചത്. എട്ട് പോയിന്റുമായി ആറാമന്മാരായാണ് പാകിസ്താന് സെമി കാണാതെ മടങ്ങേണ്ടി വന്നത്.

ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
സെമി ഫോർ; ഇന്ത്യയുടെ എതിരാളി കിവിസ് തന്നെ, പാകിസ്താൻ പുറത്ത്

ലോകകപ്പിലെ അവസാന മത്സരവും പരാജയപ്പെട്ടതോടെ ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ പദവിയൊഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ബാബര്‍ ക്യാപ്റ്റനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിസിബിയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
'ബാബർ അസമിനെ പുറത്താക്കൂ'; ആവശ്യവുമായി മുൻ പാക് താരങ്ങൾ

അവസാന നാല് വര്‍ഷമായി പാകിസ്താനെ നയിക്കുന്ന ബാബര്‍ ഈ ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടു. ബാറ്ററെന്ന നിലയിലും ബാബറിന് ലോകകപ്പില്‍ തിളങ്ങാനായില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഐസിസി റാങ്കിങ്ങില്‍ മൂന്ന് വര്‍ഷമായി സ്വന്തമായിരുന്ന ഒന്നാം സ്ഥാനം പോലും ബാബറിന് നഷ്ടമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com