സിംഹളപ്പടയെ പിഴുതെറിഞ്ഞ് സിറാജ്; ലങ്ക കടക്കാന്‍ ഇന്ത്യക്ക് 51 റണ്‍സ് വിജയലക്ഷ്യം

15.1 ഓവറില്‍ വെറും 50 റണ്‍സിന് ലങ്കയുടെ വിക്കറ്റ് എല്ലാം നഷ്ടപ്പെട്ടു
സിംഹളപ്പടയെ പിഴുതെറിഞ്ഞ് സിറാജ്; ലങ്ക കടക്കാന്‍ ഇന്ത്യക്ക് 51 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: ഏഷ്യാ കപ്പിലെ കലാശപ്പോരില്‍ ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ തകർന്നടിഞ്ഞ് ശ്രീലങ്ക. 15.2 ഓവറില്‍ വെറും 50 റണ്‍സിന് ലങ്ക പുറത്തായി. ഇന്ത്യക്ക് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഏഴ് ഓവര്‍ പന്തെറിഞ്ഞ സിറാജ് വെറും 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തു. ഏഷ്യാ കപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ ബൌളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ ജസ്പ്രീത് ബുമ്ര വീഴ്ത്തി. ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച പെരേരയക്ക് പിഴച്ചു. പന്ത് അനായാസം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളില്‍. സംപൂജ്യനായി മടങ്ങിയ കുശാലിന് പകരക്കാരനായി ഇറങ്ങിയത് കുശാല്‍ മെന്‍ഡിസ്. പിന്നീടങ്ങോട്ട് ശ്രീലങ്കയുടെ ഹൃദയം തകര്‍ത്ത് തുടർച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്ക വീണു. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത നിസങ്കയെ മുഹമ്മദ് സിറാജ് ആണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ എട്ട് റണ്‍സിന് രണ്ടെന്ന നിലയില്‍ ലങ്ക പരുങ്ങലിലായി. തൊട്ടടുത്ത പന്തുകളില്‍ സധീര സമരവിക്രമയെയും ചരിത് അസലങ്കയെയും സംപൂജ്യരാക്കി മടക്കി സിറാജ് ലങ്കയുടെ അടിവേരറുത്തു.

പവർ പ്ലേയുടെ തുടക്കത്തില്‍ തന്നെ മുന്‍നിരയെ മടക്കിയിട്ടും ബുമ്ര-സിറാജ് ആക്രമണം അവസാനിപ്പിച്ചില്ല. ധനഞ്ജയ ഡി സില്‍വയെയും (4) ക്യാപ്റ്റന്‍ ദസുന്‍ ശനക (0)യെയും പുറത്താക്കി സിറാജ് ലങ്കന്‍ ക്യാംപിനെ ഞെട്ടിച്ചു. ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കുമ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ കുശല്‍ പെരേര ക്രീസിലുറച്ചു. ദുനിത് വെല്ലാലഗെയെയും കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ 11-ാം ഓവറില്‍ എട്ട് റണ്‍സ് നേടിയ വെല്ലാലഗെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ലങ്കയുടെ അവസാന പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചു. വാലറ്റക്കാരനായി ഇറങ്ങിയ പ്രമോദ് മധുശന്‍ (1), മതീഷ പതിരാന (0) എന്നിവരെയും മടക്കിയയച്ച് ഹാര്‍ദ്ദിക് പട്ടിക പൂർത്തിയാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com