ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ബം​ഗ്ലാദേശ് പോരാട്ടം; റിസർവ് നിരയെ പരീക്ഷിക്കാൻ ഇന്ത്യ

സൂപ്പർ ഫോറിലെ അവസാന മത്സരമാണ് ഇന്നത്തേത്
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ബം​ഗ്ലാദേശ് പോരാട്ടം; റിസർവ് നിരയെ പരീക്ഷിക്കാൻ ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പിലെ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് ബം​ഗ്ലാദേശിനെ നേരിടും. ഇന്ത്യ ഫൈനൽ ഉറപ്പിച്ചതിനാലും ബം​ഗ്ലാദേശ് പുറത്തായതിനാലും ഇന്നത്തെ മത്സരത്തിന് പ്രസക്തയില്ല. അതിനാൽ ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യ അവസരം നൽകിയേക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയെ അട്ടിമറിച്ച് ആശ്വാസ ജയം നേടുകയാണ് ബം​ഗ്ലാദേശിന്റെ ലക്ഷ്യം.

ടൂർണമെന്റിൽ ഇതുവരെ അവസരം ലഭിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഇന്ന് അവസരം ലഭിച്ചേക്കും. എന്നാൽ ഏത് നമ്പറിലാവും സൂര്യ കളിക്കുകയെന്നതാണ് അറിയേണ്ടത്. വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകിയാൽ സൂര്യകുമാറിന് മൂന്നാം നമ്പർ ലഭിച്ചേക്കും. ഏകദിന ക്രിക്കറ്റിൽ അത്ര മികച്ച റെക്കോർഡില്ലാത്ത സൂര്യകുമാറിന് മൂന്നാം നമ്പർ തിളങ്ങാനുള്ള അവസരമാകും.

ശ്രേയസ് അയർ മടങ്ങിയെത്തുമ്പോൾ അഞ്ചാം നമ്പറിൽ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇഷാൻ കിഷാൻ പുറത്തിരുന്നേക്കും. ബൗളിങ്ങിൽ മുഹമ്മദ് ഷമിയാണ് അവസരം കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇതുവരെ 14 തവണ ഇന്ത്യയും ബം​ഗ്ലാദേശും നേർക്കുനേർ വന്നിട്ടുണ്ട്. ഒരു തവണ മാത്രമാണ് ബം​ഗ്ലാദേശിന് ജയിക്കാനായത്. 13 തവണ ഇന്ത്യ വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com