ജഡേജയ്ക്ക് വിക്കറ്റ്; ഇന്റർനെറ്റിൽ തരംഗമായി രോഹിത്-വിരാട് സെലിബ്രേഷൻ

ഇരുതാരങ്ങളുടെയും ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു

dot image

കൊളംബോ: ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയം നേടി ഇന്ത്യൻ ടീം ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ അനായാസം തോൽപ്പിച്ചു. പക്ഷേ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഒരൽപ്പം പ്രയാസപ്പെട്ടാണ് ഇന്ത്യ ജയിച്ചു കയറിയത്. എന്നാൽ ശ്രീലങ്കൻ നായകൻ ദസുൻ ശങ്കയെ പുറത്താക്കിയ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

മത്സരത്തിന്റെ 26-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. രവിന്ദ്ര ജഡേജയുടെ പന്തിൽ ബാറ്റുവെച്ച ശങ്കയുടെ ബാറ്റിൽ നിന്ന് ഔട്ട്സൈഡ് എഡ്ജ്. പന്ത് നിലംതൊടാതെ സ്ലിപ്പിൽ നിന്ന രോഹിതിന്റെ കൈയിലേക്ക് എത്തി. ശങ്ക ഔട്ടായതോടെ ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി. ആ സമയത്ത് ഓടിയെത്തിയ കോഹ്ലി രോഹിതിനെ ആലിംഗനം ചെയ്തു. ഇരുതാരങ്ങളുടെയും ആരാധകർ വീഡിയോ ഏറ്റെടുത്തു.

2019 ലോകകപ്പിന് ശേഷം രോഹിതും കോഹ്ലിയും തമ്മിൽ അകന്നിരുന്നു. എന്നാൽ 2020ലെ കൊവിഡ് കാലഘട്ടത്തിൽ ഇരുതാരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു. ഇരുതാരങ്ങളും മികച്ച സൗഹൃദത്തിൽ തുടരുന്നത് ലോകകപ്പ് അടുത്തിരിക്കുമ്പോൾ ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു.

dot image
To advertise here,contact us
dot image