Top

സ്വപ്‌നങ്ങളിലേക്ക് നീണ്ട ചില ചായക്കഥകള്‍; കൊറാസോണ്‍ കമ്യൂണിറ്റിയിലെ ബിസിനസ് കുടുംബങ്ങള്‍

വെറുമൊരു ബിസിനസ് ഭാഗ്യാന്വേഷണമല്ല കൊറാസോണ്‍, ആധുനിക കാലഘട്ടത്തില്‍ എല്ലാവര്‍ക്കും സ്‌നേഹ സൗഹൃദവും സൂക്ഷിക്കാന്‍ കഴിയുന്ന കുടുംബ വീട് പോലെ വിവിധ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമാണ്

19 Oct 2021 1:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നങ്ങളിലേക്ക് നീണ്ട ചില ചായക്കഥകള്‍; കൊറാസോണ്‍ കമ്യൂണിറ്റിയിലെ ബിസിനസ് കുടുംബങ്ങള്‍
X

നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സ്‌കൂളുകളും സാമ്പ്രദായിക ഓഫീസ് രീതികളും സമീപകാല ജിവിതത്തിന്റെ ക്ലീഷേ ചിത്രങ്ങളാണ്. കവിത ചുവരുകള്‍ക്കുള്ളില്‍ വിരിയില്ലെന്ന സിദ്ധാത്തിലൂന്നി സംസാരിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ നമുക്ക് ഒന്നുകൂടി അടിവരയിടാം. യൂറോപ്പിലെയും അമേരിക്കയിലെയും വമ്പന്‍ ഓഫീസ് കെട്ടിടങ്ങളുടെ മാതൃകയിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാറിയിട്ട് കാലങ്ങളായി. ക്രീയേറ്റീവായി ചിന്തിക്കുവാനുള്ള അവസരങ്ങളെ ഇല്ലാതാക്കി, ചുറ്റുപാടിനെ നിരാകരിച്ച് കോണ്‍ക്രീറ്റുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുന്ന ഇടങ്ങളാണ് ഇന്ന് അവയൊക്കെ.

പുഴക്കരയിലേക്ക് ക്ലാസുകള്‍ മാറിയാലോ, ഇത്തിരി പച്ചപ്പും കാറ്റും ലഭിക്കാനുള്ള സ്ഥലങ്ങള്‍ ഓഫീസിനുള്ളില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടാലോ അതുണ്ടാക്കാവുന്ന സര്‍ഗ്ഗചേതനയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ അവ പ്രാവര്‍ത്തികമാക്കാനായുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം. സര്‍ഗാത്മകമായ ചുറ്റുപാടൊരുക്കി വര്‍ക്കിംഗ്/കോ-വര്‍ക്കിംഗ് സ്ട്രക്ച്ചറുകള്‍ പൊളിച്ചെഴുതാനുള്ള കൊറാസോണ്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നത് ഈ ചിന്തയില്‍ നിന്നാണ്.


എറണാകുളം സ്വദേശികളായ വാഹിദയും അബ്ദുള്‍ നാസറുമാണ് കൊറാസോണ്‍ കമ്യൂണിറ്റിയെന്ന കോ-വര്‍ക്കിംഗ് ഇടം ഒരുക്കിയിരിക്കുന്നത്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്ഥലമെന്ന് പച്ച മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാവുന്ന സ്പാനിഷ് വാക്കാണ് 'കൊറാസോണ്‍'. കോവര്‍ക്കിംഗ് സ്റ്റേഷന്‍ എന്നതിനേക്കാള്‍ കോ-വര്‍ക്കിംഗ് കമ്യൂണിറ്റിയെന്നോ, കൊറാസോണ്‍ കുടുംബമെന്നോ വിളിക്കുന്നതാവും ഉചിതം. ചെറുതും വലുതുമായി ഒരുപറ്റം സംരംഭകരുടെ കുടുംബ വീട്, ഒറ്റവാക്കില്‍ അതാണ് കൊറാസോണ്‍.

കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം

കൊവിഡ് മഹാമാരിയുടെ ഫലമായുണ്ടായ വലിയ സാമ്പത്തിക തിരിച്ചടിയാണ് വര്‍ക്ക് ഫ്രം ഹോമിലേക്കും കോ-വര്‍ക്കിംഗ് സ്റ്റേഷനുകളിലേക്കും മാറാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. പുതിയ പശ്ചാത്തലത്തില്‍ ജോലി സ്ഥലങ്ങളെ പൂര്‍ണമായും പൊളിച്ചെഴുതാനും കമ്പനികള്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ വര്‍ക്കം ഫ്രം ഹോം രീതികളെ മുന്‍കൂട്ടി കണ്ടാണ് കൊറാസോണ്‍ തൊഴിലിടത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.


വ്യത്യസ്ത കമ്പനികള്‍ ഒരേ കുടക്കീഴിലൊന്നിച്ച് കമ്യൂണിറ്റിയായി മാറുന്നതിന്റെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്താനും കൊറാസോണില്‍ അവസരമുണ്ട്. വിവിധ കമ്പനികള്‍ 'ഇന്റര്‍ ഡിപെന്‍ഡന്റ് ആയി പ്രവര്‍ത്തിക്കുന്നതിന്റെ ഗുണത്തെ കുറിച്ച് വലിയ വിശദീകരണത്തിന്റെ ആവശ്യമില്ല. പരസ്പരം സഹായിക്കാവുന്ന പ്രൊഫഷണല്‍ ബന്ധം പുലര്‍ത്താവുന്ന കമ്പനികള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴിലെത്തിയാല്‍ മേല്‍പ്പറഞ്ഞ 'ഇന്റര്‍ ഡിപെന്‍ഡന്‍സി' പരമാവധി ഉപയോഗിക്കാനാവും. അതു തന്നെയാണ് കൊറാസോണിന്റെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്.

എന്താണ് കോറാസോണ്‍?

മലയാളികള്‍ക്ക് അത്ര പരിചയമല്ലാത്ത 'കോ-വര്‍ക്കിംഗ് സ്പേസ്' എന്ന ആശയത്തെ കേരളീയവത്കരിക്കുകയാണ് കൊറാസോണ്‍ ചെയ്തിരിക്കുന്നത്. നമ്മുടെ വര്‍ക്ക് കള്‍ചറുമായി ചേര്‍ന്ന് പോവുന്ന രീതിയില്‍, കൊച്ചിയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ഓഫീസ് സ്പേസ്. എല്ലാ തരത്തിലുള്ള സംരംഭകര്‍ക്കും അനുസൃതമായി ഒരുക്കപ്പെട്ടിട്ടുള്ള ഓഫീസ് സ്പേസിനൊപ്പം ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, പവര്‍ ബാക്കപ്പ്, പ്രകൃതി സൗഹൃദമായ അന്തരീക്ഷം, കഫെറ്റീരിയ, വിശാലമായ പാര്‍ക്കിംഗ് സ്പേസ്, കോണ്‍ഫറന്‍സ് ഹാള്‍, സെമിനാര്‍ ഹാള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും നല്‍കിയാണ് കൊറാസോണ്‍ സംരംഭകരെ ആകര്‍ഷിക്കുന്നത്.


സെല്‍ഫ് എംപ്ലോയീസിനും ഫ്രീലാന്‍സേഴ്സിനും മുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എന്റെര്‍പ്രൈസുകള്‍ക്കും കമ്പനികള്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സിംഗിള്‍ സീറ്റുകളില്‍ തുടങ്ങി ക്യാബിന്‍ സ്പേസ് വരെ ആവശ്യനുസരണം ബജറ്റ് ഫ്രണ്ട്‌ലിയായി കൊറാസോണില്‍ തിരഞ്ഞെടുക്കാം. കൊറാസോണ്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നതോടെ ബിസിനസ് വളരുന്നതിന് ആവശ്യമായ ലീഗല്‍, ടെക്കിനിക്കല്‍ സപ്പോര്‍ട്ടും മെന്റര്‍ അസിസ്റ്റന്‍സും കോറസോണ്‍ കമ്മ്യൂണിറ്റി മെമ്പേഴ്‌സിന് ലഭിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. വ്യക്തിഗത, ഗ്രൂപ്പ്, കോര്‍പ്പറേറ്റ് വിഭാഗങ്ങള്‍ക്കായി പ്രത്യേക മെമ്പര്‍ഷിപ്പ് സാധ്യതകളുമുണ്ട്. കോറസോണിന്റെ സ്ഥിരം മെമ്പേഴ്‌സ് അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പോലും ഈ സൗകര്യങ്ങള്‍ പ്രേയോജനപ്പെടുത്താന്‍ കഴിയും.

അരക്ഷിതാവസ്ഥയില്‍ നിന്ന് സ്വപ്നങ്ങളിലേക്ക്

വിവിധ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തി തിരിച്ചടിയുണ്ടായതിന് ശേഷമാണ് അബ്ദുള്‍ നാസറും പത്നി വാഹിദയും കൊറാസോണ്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. അബ്ദുല്‍ നാസര്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ എച്.ആര്‍ മാനേജരും, വാഹിദ നാസര്‍ കെഎസ്ഇബി ഉദ്ദ്യോഗസ്ഥയുമായിരുന്നു. ഔദ്യോഗിക ജീവിതത്തിന് ശേഷം ഇരുവരും ബിസിനസ് സംരഭങ്ങളിലേക്ക് തിരിഞ്ഞു. അപ്രതീക്ഷിതമായി തിരിച്ചടികളും ചതിയും നേരിട്ട ഘട്ടങ്ങളെന്നാണ് ഈ കാലഘട്ടങ്ങളെ ഇരുവരും വിശേഷിപ്പിക്കുന്നത്.


ആ തിരിച്ചടികള്‍ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രയോജനപ്പെടുമെന്നും ഇരുവരും ചിരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കും. ഇരുവരുടെയും വൈകുന്നേരങ്ങളിലെ ചായക്കഥകളാണ് കൊറാസോണിന് തുടക്കം കുറിക്കുന്നത്. എവിടെ കൊറാസോണ്‍ തുടങ്ങുമെന്നതായിരുന്നു ആദ്യ ചോദ്യം. ഒട്ടും വെെകാതെ സ്വന്തം വീട്ടില്‍ തന്നെ എന്നൊരു ഉത്തരത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.

പരീക്ഷണത്തിന് സ്വന്തം വീട് തെരഞ്ഞെടുക്കുന്നതിന്റെ 'റിസ്‌ക്' ഫാക്ടര്‍ ഇരുവരെയും അലട്ടിയിരുന്നെങ്കിലും മുന്നിലുള്ള സ്വപ്നങ്ങള്‍ ആശങ്കകളെ അകറ്റി. വീടിനെ കോ-വര്‍ക്കിംഗ് സ്റ്റേഷനാക്കുമ്പോള്‍ വെറും കോണ്‍ക്രീറ്റ് കെട്ടിടമായി അത് നിലനില്‍ക്കില്ലേ എന്ന ചോദ്യമായിരുന്നു രണ്ടാമത്. അതിനുള്ള ഉത്തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത് വാഹിദയാണ്. മനുഷ്യന് പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നുള്ള ചുറ്റുപാടില്‍ നിന്ന് കൂടുതല്‍ സര്‍ഗാത്മകമായി ചിന്തിക്കാനാവും, അതായിരിക്കണം കൊറാസോണ്‍ എന്ന് ചായക്കഥകള്‍ക്കിടെ വാഹിദ അബ്ദുള്‍ നാസറിനോട് പറഞ്ഞു.


പിന്നീടുള്ള ഇരുവരുടെയും യാത്രകള്‍ അത്തരത്തിലുള്ള കോ-വര്‍ക്കിംഗ് സ്റ്റേഷനുകളെ തേടിയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളലൂടെ യാത്ര ചെയ്തു. കേരളത്തില്‍ പ്രകൃതി സൗഹൃദപരമായ വര്‍ക്ക് സ്റ്റേഷനെന്ന ആദ്യത്തെ ആശയത്തിലേക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ ഇരുവരെയും സഹായിച്ചത് ഈ യാത്രകളായിരുന്നു. സിനിമാക്കഥ പോലെ തോന്നിയേക്കാവുന്ന ജീവിതാന്വേഷണമെന്നുതന്നെ പറയാം. കേരളത്തിലേക്ക് എത്തുന്ന ഇത്തരം വര്‍ക്ക് സ്റ്റേഷനുകള്‍ മരം മുറിച്ച് കോണ്‍ക്രീറ്റ് നടുമ്പോള്‍, കൊറാസോണ്‍ മരം നട്ട് വര്‍ക്ക് സ്റ്റേഷനുകളുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു.

ഭാവിയിലെ കോറാസോണ്‍ ക്യാംപസ്

കൊച്ചിയില്‍ നിലവിലുള്ള ക്യാംപസിനെ കൂടാതെ മറ്റു ജില്ലകളിലേക്കും കോ-വര്‍ക്കിംഗ് ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കൊറാസോണ്‍. കൂടുതല്‍ വിപുലമായ രീതിയില്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന വര്‍ക്കിംഗ് ക്യാംപസുകള്‍. നിലവിലുള്ള ക്യാംപസിനെക്കാള്‍ കൂടുതല്‍ ഇക്കോ-ഫ്രണ്ട്ലിയായ ഇടമായിരിക്കും ഭാവിയില്‍ സ്ഥാപിക്കുകയെന്നും അബ്ദുള്‍ നാസര്‍ പറയുന്നു.


വെറുമൊരു ബിസിനസ് ഭാഗ്യാന്വേഷണമല്ല കൊറാസോണ്‍, എല്ലാവര്‍ക്കും സ്നേഹവും സൗഹൃദവും സൂക്ഷിക്കാന്‍ കഴിയുന്ന കുടുംബ വീട് പോലെ ആധുനിക കാലഘട്ടത്തില്‍ വിവിധ കമ്പനികള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഇടമാണ്. ഒരേ കെട്ടിടങ്ങളില്‍ പരസ്പരം അറിയാതെ സംസാരിക്കാതെ വര്‍ഷങ്ങള്‍ ചിലവഴിക്കുന്നവര്‍ക്ക് മുന്നിലേക്ക് വയ്കാനുള്ള വേറിട്ട മാതൃക കൂടിയാണ്.

Next Story

Popular Stories