

മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി തന്റെ മകന് ഓരോ ജന്മദിനത്തിലും ലക്ഷ്വറി കാറായ ഫെറാറി സമ്മാനമായി നല്‍കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. രുചിര്‍ മോദിക്ക് 21 വയസ്സായതു മുതല്‍ ഓരോ ജന്മദിനത്തിലും ലളിത് മോദി ഓരോ ഫെറാറി കാറുകള്‍ വീതം സമ്മാനമായി നല്‍കുന്നുണ്ട്. മകന് ഇപ്പോള്‍ 32 വയസ്സാണ് പ്രായം. 21-ാം വയസ്സില്‍ തുടങ്ങിയ ഈ ശീലം കാരണം മകന്റെ പക്കല്‍ ഇപ്പോള്‍ 11 ഫെറാറി കാറുകള്‍ ഉണ്ട്!
ലളിത് മോദിയുടെ കുടുംബത്തിന്റെ പക്കല്‍ ആകെ 32 ഫെറാറി കാറുകള്‍ ഉണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫെറാറി ശേഖരങ്ങളില്‍ ഒന്നാണിത്. താന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഒരു ഫെറാറി വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ പിതാവ് അത് വാങ്ങിത്തന്നിരുന്നില്ല. അമിത വേഗം കാരണം അപകടമുണ്ടാകുമെന്ന് ഭയന്നാണ് വാങ്ങി തരാതിരുന്നത്. ആ ആഗ്രഹം മനസ്സില്‍ വെച്ചുകൊണ്ടാണ് മകന് ഇത്തരത്തില്‍ ഒരു വലിയ സമ്മാനം ഓരോ വര്‍ഷവും നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്.
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കല്‍ വോണുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ലളിത് മോദി ഇക്കാാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്രയും വലിയ കാര്‍ ശേഖരത്തെക്കുറിച്ച് കേട്ട് വോണ്‍ ആശ്ചര്യപ്പെടുന്നുണ്ട്. തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ ആഗ്രഹം മകനിലൂടെ നിറവേറ്റുകയാണ് ലളിത് മോദി. ഓരോ വര്‍ഷവും കോടികള്‍ വിലമതിക്കുന്ന ഫെറാറി കാറുകളാണ് അദ്ദേഹം മകന് ജന്മദിന സമ്മാനമായി നല്‍കുന്നത്.
ആസ്തി
ലളിത് മോദിയുടെ ഏകദേശ ആസ്തി 12,000 കോടി രൂപയാണ്. ഇത് 2023ലെ കണക്കുകള്‍ അനുസരിച്ചാണ്. അദ്ദേഹത്തിന്റെ കുടുംബ ബിസിനസ് ഗ്രൂപ്പായ മോദി എന്റര്‍പ്രൈസസ്, സിഗരറ്റ് കമ്പനിയായ ഗോഡ്‌ഫ്രെ ഫിലിപ്‌സ് എന്നിവയില്‍ നിന്നാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. കൃഷി, വിദ്യാഭ്യാസം, പുകയില, ചില്ലറ വില്‍പ്പന തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമാണ് അദ്ദേഹം.
ഡിസ്‌നി പോലെയുള്ള വന്‍കിട കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിനോദ പരിപാടികള്‍ എത്തിക്കുന്നതിനായി മോദി എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്‌സ് എന്ന സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു. ഡല്‍ഹിയില്‍ ഈഗോ തായ് ഉള്‍പ്പെടെയുള്ള പ്രശസ്ത ആഡംബര റെസ്റ്റോറന്റുകള്‍ അദ്ദേഹത്തിനുണ്ട്. ഐപിഎല്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ്. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാരണം ബിസിസിഐ അദ്ദേഹത്തെ വിലക്കി.
Content Highlight: Former IPL boss Lalit Modi reveals his unique tradition of gifting his son Ruchir Modi a Ferrari on every birthday since he turned 21. Check out their massive car collection.